ദേശീയ പുരസ്കാരം അർഹിച്ചിരുന്നു; ദുൽഖർ ചിത്രത്തെ അവഗണിച്ചതിൽ പ്രതിഷേധവുമായി തെലുങ്ക് പ്രേക്ഷകർ

2022ലെ ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ നിരാശ പങ്കുവെച്ച് തെലുങ്ക് പ്രേക്ഷകർ. ടോളിവുഡിനെ വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ വർഷം മികച്ച നടനുള്ള പുരസ്കാരത്തിന് അർഹാനായത് തെലുങ്കിൽ നിന്ന് അല്ലു അർജുനായിരുന്നു. മികച്ച ഗാനത്തിനും പുരസ്കാരം നേടിയിരുന്നു. എന്നാൽ ഇത്തവണ മികച്ച ചിത്രത്തിനുള്ള അവാർഡ് മാത്രമാണ് ലഭിച്ചത്. നടൻ നിഖിൽ കേന്ദ്രകഥാപാത്രത്തെ അവതരപ്പിച്ച കാർത്തികേയ 2 നാണ് പുരസ്കാരം ലഭിച്ചത്.

എന്നാൽ 2022 ലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന സീതാരാമത്തിന് പുരസ്കാരം ലഭിക്കാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ മികച്ച പ്രകടനമാണ് ദുൽഖർ സൽമാനും മൃണാൽ താക്കൂറും കാഴ്ചവെച്ചതെന്നും ചിത്രത്തെ തഴഞ്ഞത് മോശമായിപ്പോയെന്നുമാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന കമന്റുകൾ. സീതരാമത്തിന് അവാര്‍ഡ് ലഭിക്കാത്തതിന് വൻ വിമർശനമാണ് ഉയരുന്നതെന്ന് ടോളിവുഡ് മാധ്യമമായ123 തെലുങ്കും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ദുൽഖർ സൽമാൻ,മൃണാൽ താക്കൂർ എന്നിവർ പ്രധാനവേഷത്തിലെത്തിയ സീതാരാമത്തിന് മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിക്കുമെന്നാണ് നേരത്തെ തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. മികച്ച നടിക്കുള്ള പുരസ്കാരത്തിന് നിത്യ മേനനെക്കാളും അർഹത മൃണാൽ സായ് പല്ലവി എന്നിവർക്കാണെന്നാണ് ടോളിവുഡ് പ്രേക്ഷകരുടെ അഭിപ്രായം. സീതാരാമത്തിന് മികച്ച നടൻ, സിനിമ, സംവിധായകൻ, സംഗീത സംവിധായൻ, ഗായകൻ തടങ്ങിയ അവാർഡുകൾ അർഹിച്ചിരുന്നെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നുണ്ട്.




Tags:    
News Summary - 70th National Awards: Fans of Sita Ramam upset

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.