ആഷിക് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് എന്ന ചിത്രം വമ്പൻ ഹിറ്റിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ആഷിക് അബു ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ മൃഗയ എന്ന സിനിമയെ കുറിച്ച് ഒരു ഡയലോഗുണ്ടായിരുന്നു. മൃഗയ എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടി മെത്തേഡ് ആക്ടിങ് പഠിച്ചെന്നും ഗുഹയിൽ താമസിച്ചെന്നുമൊക്കെയുള്ള ഡയലോഗ് ട്രെയ്‍ലറിൽ നിന്നും തന്നെ വൈറലായിരുന്നു.
ഇപ്പോഴിതാ ആ ഡയലോഗിന് പിന്നിലുള്ള സത്യാവസ്ഥയെ കുറിച്ച സംസാരിക്കുകയാണ് റൈഫിൾ ക്ലബ്ബിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീഷ് പോത്തനും വിജയരാഘവനും. മൃഗയ സിനിമ റിലീസ് ചെയ്ത സമയത്ത് ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചയിലുണ്ടായിരുന്നോ എന്ന് ചോദിച്ചിരുന്നു. എന്നാൽ അതൊന്നും എനിക്കറിയില്ലെന്നാണ് വിജയരാഘവന്‍ ഇതിന് മറുപടി പറഞ്ഞത്.
ഈ കാര്യങ്ങളൊക്കെ അറിയണമെങ്കിൽ മമ്മൂക്കയോട് തന്നെ ചോദിച്ച് നോക്കണമെന്നായിരുന്നു ദിലീഷ് പോത്തൻ പറഞ്ഞത്. മമ്മൂട്ടിയുടെ ടീമിലുള്ള ആരെങ്കിലും ഇതിന് ശേഷം ബന്ധപ്പെട്ടോ എന്നുള്ള ചോദ്യത്തിനും അറിയില്ലെന്നും അത് സ്ക്രിപ്റ്റ് റൈറ്റർ ശ്യാം പുഷ്കരനോട് ചോദിക്കേണ്ടി വരുമെന്നും ഇരുവരും പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ശ്യാം പുഷ്കരൻ, സുഹാസ്. ദിലീഷ് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരകഥയൊരുക്കിയിരിക്കുന്നത്. മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്.
ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, വാണി വിശ്വനാഥ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.