അല്ലു അർജുൻ ചിത്രം പുഷ്പ 2 മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന് എല്ലാ ഭാഷകളിൽ നിന്നും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. പുഷ്പ 2 വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ സിനിമയുടെ ഒ.ടി.ടി റിലീസിനെക്കുറിച്ച് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ ജനുവരി ഒമ്പത് മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു ദേശീയമാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് .
ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് പുഷ്പ 2ന്റെ നിർമാതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.'പുഷ്പ: ദ റൂളിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ അവധിക്കാലംപുഷ്പ 2 ബിഗ് സ്‌ക്രീനുകളില്‍ മാത്രം ആസ്വദിക്കൂ.56 ദിവസം വരെ ഇത് ഒരു ഒ.ടി.ടിയിലും ഉണ്ടാകില്ല. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മാത്രം'- മൈത്രി മൂവിമേക്കേഴ്സ് എക്സിൽ കുറിച്ചു.
ഇന്ത്യൻ സിനിമയിലെ സമീപകാലത്തെ റെക്കോർഡുകൾ മറികടന്ന് അല്ലു അർജുൻ ചിത്രം പുഷ്പ 2 വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 15 ദിവസത്തെ കളക്ഷൻ1500 കോടിയിലധികമാണ്. തെലുങ്കിനെ അപേക്ഷിച്ച് ഹിന്ദിയിലാണ് ചിത്ര മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. 990.7 കോടിയാണ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ കളക്ഷ . തെലുങ്കിൽ 295.6 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴിൽ 52.4, കന്നഡ7.13 , മലയാളത്തിൽ 7.13 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.