2024ൽ കണ്ടിരിക്കേണ്ട സിനിമകളുടെ ലിസ്റ്റിൽ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിനെ ഉൾപ്പെടുത്തി ബരാക് ഒബാമ. പായൽ കപാഡിയ സംവിധാനം ചെയ്ത സിനിമ ഗോൾ ഗ്ലോബ് നോമിനേഷനും നേടിയിട്ടുണ്ട്. ടിമോത്തി ചാലാമെറ്റയുടെ ഡൂൺ രണ്ടാം ഭാഗം, റാൽഫ് ഫിന്നസിന്റെ കോൺക്ലേവും ബരാക് ഒബാമയുടെ സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ദ പിയാനോ ലെസ്സൺ, ദ പ്രൊമിസിഡ് ലാൻഡ്, ദ സീഡ് ഓഫ് ദ സാക്രേഡ് ഫിഗ്, അനോര, ദീദി, ഷുഗർകെയ്ൻ, കംപ്ലീറ്റ് അൺനോൺ എന്നിവയാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് സിനിമകൾ.സിനിമകൾക്ക് ഒപ്പം തനിക്ക് പ്രിയപ്പെട്ട ഗാനങ്ങളും ഒബാമ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റിൽ മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായ കഡം, ഹൃദു ഹാരൂൺ എന്നിവരും സിനിമയിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ഗ്രാൻഡ് പ്രിക്സ് കാൻ പുരസ്കാരം നേടിയ സിനിമയാണിത്. ഗോതം പുരസ്കാരത്തിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ അവാർഡ് സ്വന്തമാക്കി. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ ബെസ്റ്റ് ഇന്റർനാഷണൽ ഫിലിം അവാർഡും ചിത്രം സ്വന്തമാക്കി. രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുളള നോമിനേഷനാണ് ചിത്രം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.