ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു; 'ഫ്ലഷി'ന് രണ്ട് അവാർഡുകൾ

കൊച്ചി: ലക്ഷദ്വീപിന്‍റെ രാഷ്ട്രീയം, പരിസ്ഥിതി, സംസ്കാരം തുടങ്ങിയവയെല്ലാം അവതരിപ്പിച്ച് ശ്രദ്ധ നേടിയ സിനിമയായ 'ഫ്ലഷി'ന് ഏഴാമത് മലയാള പുരസ്കാരത്തിൽ രണ്ട് അവാർഡുകൾ. ഐഷ സുൽത്താന മികച്ച നവാഗത സംവിധായികയായും പ്രണവ് പ്രശാന്ത് മികച്ച പുതുമുഖ നടനായും തെരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തിൻ്റെ സംസ്കാരത്തിന് പ്രാധാന്യം നൽകുന്ന വിവിധ മേഖലകളിലെ പ്രതിഭകൾക്ക് മലയാള പുരസ്കാര സമിതി സമർപ്പിക്കുന്ന പുരസ്കാരമാണിത്. പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം 2023 ഒക്ടോബർ 29ന് വൈകീട്ട് അഞ്ചിന് എറണാകുളം ടി.പി. രാജീവൻ നഗറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ലക്ഷദ്വീപിന്‍റെ ആത്മാവിനെ ഒപ്പിയെടുത്ത 'ഫ്ലഷ് ' ഏറെ നിരൂപകപ്രശംസ നേടിയ സിനിമയാണ്. പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച 'ഫ്ലഷി'ൽ ദ്വീപിന്‍റെ ജീവനും ജീവിതവുമാണ് ഇതിവൃത്തം.

Tags:    
News Summary - 7th Malayalam Award Announced; Two awards for 'Flush'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.