'വിജയ്, മഹേഷ് ബാബു, ദുൽഖർ, എല്ലാവർക്കും പൊതുവായി ഒരു സ്വഭാവമുണ്ട്'; മീനാക്ഷി ചൗധരി പറ‍യുന്നു

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മീനാക്ഷി ചൗധരി. വിജയ്ക്കൊപ്പം ഗോട്ടിലും, മഹേഷ് ബാബുവിനൊപ്പം ഗുണ്ടൂർ കാരത്തിലും ദുൽഖർ സൽമാനൊപ്പം ലക്കി ഭാസ്ക്റിലുമെല്ലാം മീനാക്ഷി ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. ഇവരുടെയൊപ്പൊക്കെ അഭിനയിച്ചതിന് ശേഷം ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചെന്ന് പറയുകയാണ് മീനാക്ഷി. വിനയമാണ് മൂന്ന് പേരുടെയും കോമൺ സ്വഭാവമെന്നാണ് അവർ പറഞ്ഞത്.

'മൂന്ന് പേർക്കും ഉള്ളൊരു ഒരു പൊതു സ്വഭാവം വിനയം ആണ്. വിജയ് സാറിന്റെ കൃത്യനിഷ്ഠ എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ ഷൂട്ടിന്‍റെ സമയം 8 ആണെങ്കിൽ അദ്ദേഹം 7:55 ന് സെറ്റിലെത്തയിരിക്കും. മഹേഷ് ബാബു സാർ സ്‌ക്രീനിൽ വളരെ സ്വാഭാവികമാണ്, അദ്ദേഹത്തിന് കുറച്ച് നിർദ്ദേശങ്ങൾ മാത്രമേ ആവശ്യമുള്ളൂ. പ്രകടനത്തിൽ തന്‍റേതായ മാജിക് ചേർക്കുവാനും മഹേഷ് ബാബുവിന് സാധിക്കും. മറുവശത്ത്, ദുൽഖറിന്റെ മാതൃഭാഷ തെലുങ്ക് അല്ലാത്തതിനാൽ അദ്ദേഹം അതിനായി നന്നായി തയ്യാറെടുക്കും. അവരിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു', മീനാക്ഷി ചൗധരി പറഞ്ഞു.

ലക്കി ഭാസ്ക്റാണ് മീനാക്ഷിയുടേതായി റിലീസായ ഏറ്റവും പുതിയ ചിത്രം. ദുൽഖർ നായകനായെത്തുന്ന ചിത്രം മികച്ച കളക്ഷനോടു കൂടിയാണ് ബോക്സ് ഓഫീസിൽ മുന്നേറുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായവും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Tags:    
News Summary - meenskashi chudhari talks about dulquer , vijay and mahesh babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.