സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് തിയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 6 ന് റിലീസ് ചെയ്യുന്ന ആന്തോളജി ചിത്രമായ നവരസയുടെ ഫസ്റ്റ് ലുക്ക് ടീസറും പുറത്തിറങ്ങി.
വിഖ്യാത സംവിധായകൻ ഭരത് ബാലയാണ് ടീസർ ഒരുക്കിയത്. ആന്തോളജി ചിത്രത്തിലെ ഒമ്പത് കഥകളിലെയും പ്രധാന താരങ്ങൾ ടീസറിൽ വരുന്നു. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകരാണ് ഒരുക്കുന്നത്. പ്രിയദർശൻ, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ് സംവിധായകർ. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുക്കിയിരിക്കുന്നത്.
എ.ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയിൽപെട്ട സിനിമാതൊഴിലാളികൾക്ക് നൽകും.
ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയിൽ പ്രവർത്തിച്ചത്.
പ്രണയത്തെ അടിസ്ഥാനമാക്കി 'ഗിത്താർ കമ്പി മേലെ നിന്ദ്രു'
സംവിധാനം: ഗൗതം മേനോൻ
അഭിനേതാക്കൾ: സൂര്യ, പ്രയാഗ മാർട്ടിൻ
വീരം പ്രമേയമാക്കി 'തുനിന്ദ പിൻ'
സംവിധാനം: സർജുൻ
അഭിനേതാക്കൾ: അഥർവ, അഞ്ജലി, കിഷോർ
രൗദ്രത്തെ അടിസ്ഥാനമാക്കി 'രൗതിരം'
സംവിധാനം: അരവിന്ദ് സ്വാമി
അഭിനേതാക്കൾ: റിത്‌വിക, ശ്രീറാം, രമേശ് തിലക്
കരുണം ആസ്‌പദമാക്കി 'എതിരി'
സംവിധാനം: ബിജോയ് നമ്പ്യാർ
അഭിനേതാക്കൾ: വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ
ഹാസ്യം പ്രമേയമാക്കി 'സമ്മർ ഓഫ് 92'
സംവിധാനം: പ്രിയദർശൻ
അഭിനേതാക്കൾ: യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു.
അത്ഭുതത്തെ ആസ്‌പദമാക്കി 'പ്രോജക്റ്റ് അഗ്നി'
സംവിധാനം: കാർത്തിക് നരേൻ
അഭിനേതാക്കൾ: അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ
ഭയാനകം അടിസ്ഥാനമാക്കി 'ഇൻമയ്'
സംവിധാനം: രതിന്ദ്രൻ പ്രസാദ്
അഭിനേതാക്കൾ: സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്
ശാന്തം ആസ്‌പദമാക്കി ഒരുക്കുന്ന 'സമാധാനം'
സംവിധാനം: കാർത്തിക് സുബ്ബരാജ്
അഭിനേതാക്കൾ: ഗൗതം മേനോൻ, സിംഹ, സനന്ത്
ബീഭത്സം പ്രമേയമാക്കി 'പായസം'
സംവിധാനം: വസന്ത്
അഭിനേതാക്കൾ:ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.