ഗ്രാമീണരിലേക്ക് സിനിമ എത്തിക്കാൻ ബലൂൺ തിയേറ്ററുമായി ഒരു ഡോക്ടർ

ധർമ്മപുരി: ഗ്രാമീണരിലേക്ക് സിനിമ എത്തിക്കാനുള്ള പ്രതീക്ഷയിൽ ബലൂൺ തിയേറ്ററുമായി ഒരു ഡോക്ടർ. തമിഴ്‌നാട്ടിലെ ബൊമ്മിടിയിലെ സിനിമാ പ്രേമിയും ഡോക്ടറുമായ 58 കാരനായ ഡോ. രമേശാണ് ഈ ആശയം അവതരിപ്പിച്ചത്. 20,000 ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക ശബ്ദ-ദൃശ്യ സൗകര്യങ്ങളോടെയാണ് തിയേറ്റർ ഒരുക്കിയിരിക്കുന്നത്.

ഒരു ബലൂൺ തിയേറ്റർ എന്നത് ഭീമൻ ബലൂണിൽ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ തിയേറ്റർ ആണ്. പ്രൊജക്ഷൻ റൂമും കാൻ്റീനും മറ്റ് പല സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്. സന്ദർശകരെ ഉൾക്കൊള്ളാൻ പ്രത്യേക അലങ്കാര ചെടികളുള്ള പൂന്തോട്ടത്തിന് ആവശ്യമായ ചെടികൾ കോഴിക്കോട് നിന്നാണ് കൊണ്ടുവന്നത്. മുഴുവൻ സ്ഥലവും സ്ഥാപിക്കാൻ ഏകദേശം നാല് കോടി രൂപയാണ് ചെലവായത്.

'എനിക്ക് സിനിമ കാണാൻ ഇഷ്ടമാണ്. അത് എന്‍റെ ജീവിതത്തിൻ്റെ ഭാഗമാണ്. എനിക്ക് ഇഷ്ടമുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കാനാണ് ഞാൻ ബലൂൺ തിയേറ്റർ നിർമ്മിച്ചത്. ബൊമ്മിടിയിൽ താമസിക്കുന്നവർക്ക് സിനിമ ആസ്വദിക്കാൻ 30 കിലോമീറ്റർ സേലത്തോ ധർമ്മപുരിയിലേക്കോ പോകണം. അവരെ സംബന്ധിച്ചിടത്തോളം ഒരു തിയേറ്ററിലേക്ക് പോകുന്നത് ചെലവേറിയ കാര്യമാണ്. ടിക്കറ്റിനും ലഘുഭക്ഷണത്തിനുമായി ഒരു കുടുംബത്തിന് ഏകദേശം 3,000 രൂപയെങ്കിലും ചെലവാകും. അതിനാൽ വിലകുറഞ്ഞതും എന്നാൽ തൃപ്തികരവുമായ ഒരു സിനിമാനുഭവം കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്'. രമേശ് പറഞ്ഞു.

ഒരു യാത്രയിലൂടെ ബലൂൺ തിയേറ്ററെ കുറിച്ച് അറിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ആശയം ഇവിടെ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. ജർമ്മൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാണ് തിയേറ്റർ. അതിനാൽ എളുപ്പത്തിൽ പൊളിക്കാനും ആവശ്യമുള്ളപ്പോൾ നീക്കാനും കഴിയും. ബലൂൺ പ്രത്യേക പരുത്തിയുടെയും മറ്റ് ഡസൻ കണക്കിന് തീയെ പ്രതിരോധിക്കുന്ന വസ്തുക്കളുടെയും പോളിത്തീൻ മിശ്രിതമാണ്. തിയേറ്റർ പ്രവർത്തനക്ഷമമാക്കുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾ നടത്താൻ അഗ്നിശമനസേനയോടും ജില്ലാ ഭരണകൂടത്തോടും രമേശ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - A doctor with a balloon theater to bring cinema to the villagers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.