ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ഹിറ്റ്‌മേക്കർ ടിഎസ് സുരേഷ്ബാബു സംവിധാനം ചെയ്ത് തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ "ഡി.എൻ.എ" ഉടൻ ഒ.ടി.ടിയിലെത്തും.പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചത് എകെ സന്തോഷാണ്.
മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാനും ഹന്ന റെജി കോശിയും നായികാനായകരായ ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ചിരുന്നു. ഒപ്പം ബാബു ആന്‍റണി, രൺജി പണിക്കർ, അജു വർഗീസ്, റിയാസ് ഖാൻ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സുധീർ ( ഡ്രാക്കുള ഫെയിം), സലീമ, സീത, ശിവാനി, അഞ്ജലി അമീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കോട്ടയം നസീർ, കൈലാഷ്, കുഞ്ചൻ, രാജാസാഹിബ്ബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങി വൻ താരനിര അഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രഹണം - രവിചന്ദ്രൻ, എഡിറ്റിംഗ്- ജോൺകുട്ടി, ഗാനരചന - സുകന്യ (ചലച്ചിത്രനടി), സംഗീതം - ശരത്, പ്രൊഡക്ഷൻ കൺട്രോളർ -അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ മോയിൽ, ആക്ഷൻസ് - സ്റ്റണ്ട് സെൽവ, പഴനിരാജ്, കനൽക്കണ്ണൻ, റൺരവി, അസ്സോസിയേറ്റ് ഡയറക്ടർ -വൈശാഖ് നന്തിലത്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ജസ്റ്റിൻ കൊല്ലം, പിആർഓ - അജയ് തുണ്ടത്തിൽ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.