എ.ആര്‍ റഹ്മാൻ ജന്മദിനാശംസകളുമായി 'ആടുജീവിതം' ടീം. റഹ്‌മാന്റെ 57 -ാം ജന്മദിനമാണിന്ന്. ആടുജീവിതത്തിനായിഎ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ സംഗീതം ഉപയോഗിച്ചു കൊണ്ടുള്ള വീഡിയോയിലൂടെയാണ് ജന്മദിനാശംസകള്‍ നേര്‍ന്നത്.
ഒരിടവേളക്ക് ശേഷം എ.ആര്‍ റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ഏപ്രില്‍ 10നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ മുന്‍നിര്‍ത്തി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നജീബ് എന്ന നായകകഥാപാത്രമായി എത്തുന്നത്.
അമല പോളാണ് ചിത്രത്തിലെ നായിക. നജീബ് ആവുന്നതിന് വേണ്ടി പൃഥ്വിരാജ് ശാരീരികമായി വരുത്തിയ മാറ്റങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക. എ ആര്‍ റഹ്‌മാന്‍ സംഗീതം ചെയ്യുന്ന ചിത്രത്തിലെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.
ജിമ്മി ജീന്‍ ലൂയിസ്, റിക്ക് അബി, താലിബ് അല്‍ ബലൂഷി, കെആര്‍ ഗോകുല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനില്‍ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.