മുൻ ഭാര്യ കിരൺ റാവുവിനൊപ്പം ഇനി സിനിമ ചെയ്യുമോ? ആമിർ ഖാന്റെ മറുപടി

2021 ആണ് നടൻ ആമിർ ഖാനും സംവിധായകയുമായ കിരൺ റാവുവും നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞത്. സംയുക്ത പ്രസ്താവനയിലൂടെയാണ് വിവാഹമോചനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. എന്നാൽ ഭാര്യ- ഭർത്താവ് എന്ന നിലയില്ല, കോ-പാരന്‍റ് ആയി ബന്ധം തുടരുമെന്ന് ഇവർ അറിയിച്ചിരുന്നു.

വിവാഹമോചനം തങ്ങളുടെ ബന്ധത്തിൽ വിള്ളലേൽപ്പിച്ചിട്ടില്ലെന്ന് പറയുകയാണ് ആമിർ ഖാൻ. ന്യൂസ് 18 സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹമോചനം കഴിഞ്ഞാൽ ശത്രുക്കളാവില്ലെന്നും ഇത് ഒന്നിന്റേയും അവസാനമല്ലെന്നും  വ്യക്തമാക്കി.

'ഒന്നിച്ച് പ്രവർത്തിക്കുന്നത് തങ്ങൾ ഏറെ ആസ്വദിക്കുന്നുണ്ട്. വിവാഹമോചനം നേടിയാൽ ശത്രുക്കളായി മാറുമെന്ന് ഏതെങ്കിലും ഡോക്ടർ പറഞ്ഞിട്ടുണ്ടോ? കിരൺ എന്റെ ജീവിതത്തിലേക്ക് വന്നത് ഭാഗ്യമായിട്ടാണ് കരുതുന്നത്. ഒപ്പം ഞങ്ങളുടെ ഒന്നിച്ചുള്ള യാത്ര എന്നെ സംബന്ധിച്ചിടത്തോളം വളരെ സംതൃപ്തമാണ്. വ്യക്തിപരമായും ജോലി സംബന്ധമായും നിരവധി കാര്യങ്ങൾ ഒരുമിച്ച് ആരംഭിച്ചിട്ടുണ്ട്. അതുമായി മുന്നോട്ട് പോകും. മാനുഷികവും വൈകാരികവുമായ തലത്തിൽ ബന്ധപ്പെട്ടിരിക്കുന്നു, അത് എല്ലായിപ്പോഴും അങ്ങനെ തന്നെയായിരിക്കും. മാറ്റമുണ്ടാകില്ല'- ആമിർ പറഞ്ഞു.

പ്രണയ ചിത്രങ്ങൾ ചെയ്യാൻ താൻ ഇപ്പോഴും തയാറാണെന്നും ആമിർ കൂട്ടിച്ചേർത്തു. 'പ്രണയം ഈ പ്രായത്തിൽ അൽപ്പം അസാധാരണമാണ്. കഥ അനുസരിച്ച്, പ്രധാന കഥാപാത്രത്തിന് ഞാൻ അനുയോജ്യനാണെന്ന് എനിക്ക് തോന്നുന്നുവെങ്കിൽ, പിന്നെ എന്തുകൊണ്ട് ചെയ്തുകൂട? എല്ലാ വിഭാഗത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ   ആഗ്രഹിക്കുന്ന ആളാണ് ഞാൻ., പക്ഷേ അത് പ്രായത്തിനനുസരിച്ച് യോജിച്ചതായിരിക്കണം. പെട്ടെന്ന് 18 വയസ്സ് ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല- ആമിർ വ്യക്തമാക്കി.

2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദക്ക് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ആമിർ ഖാൻ. ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. ചിത്രത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇടവേള അവസാനിപ്പിച്ച് നടൻ അഭിനയത്തിലേക്ക് മടങ്ങിയെത്താൻ തയാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - Aamir Khan On Working With Kiran Rao Post Divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.