'മഹാഭാരതം' സിനിമ ചെയ്യാൻ ഭയമാണ്; കാരണം പറഞ്ഞ് ആമിർ ഖാൻ

 വിവാദങ്ങളോടെയാണ് ആമിർ ഖാൻ ചിത്രമായ ലാൽ സിങ് ഛദ്ദ തിയറ്ററുകളിൽ എത്തുന്നത്. ഓഗസ്റ്റ് 11 റിലീസിനെത്തുന്ന ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. നാല് വർഷത്തിന് ശേഷമാണ് ഒരു ആമിർ ഖാൻ ചിത്രം പ്രദർശനത്തിനെത്തുന്നത്. അതിനാൽ തന്നെ ചിത്രത്തിനായുള്ള പ്രതിക്ഷയേറെയാണ്.

ലാൽ സിങ് ഛദ്ദ പ്രദർശനത്തിനൊരുങ്ങുമ്പോൾ തന്റെ സ്വപ്ന ചിത്രമായ മഹാഭാരതിനെ കുറിച്ച് പറയുകയാണ് ആമിർ ഖാൻ. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടൻ ചിത്രത്തെ കുറിച്ച് വാചാലനായത്. മഹാഭാരതം ഒരു സിനിമയല്ല അതൊരു യജ്ഞമാണെന്നാണ് നടൻ പറയുന്നത്.

'മഹാഭാരതം സിനിമയാക്കുമ്പോൾ , ഒരു സിനിമയല്ല നിർമിക്കുന്നത്, നിങ്ങൾ ഒരു യജ്ഞമാണ് ചെയ്യുന്നത്. സിനിമയല്ല, അതിനേക്കാൾ വളരെ ആഴത്തിലുള്ളതാണ്. അതുകൊണ്ട് ഞാൻ  തയ്യാറല്ല. അത് മുന്നിൽ കൊണ്ടുവരാൻ ഞാൻ ഭയപ്പെടുന്നു. മഹാഭാരതം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല, നിങ്ങൾ നിരാശപ്പെടുത്തിയേക്കാം -ആമിർ ഖാൻ പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുമ്പ് മഹാഭാരതം സിനിമയാക്കാനുള്ള ആഗ്രഹം ആമിർ ഖാൻ പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Aamir Khan Opens Up About His Dream Dream Project Mahabharat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.