അൽത്താഫ്- അനാർക്കലി കോമ്പോ വീണ്ടുമെത്തുന്നു

റെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.അൽത്താഫ് സലിമും, ജോമോൻ ജ്യോതിറും ,അനാർക്കലി മരയ്ക്കാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്നു.അജയ് വാസുദേവ്, ജി മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് '

സർക്കാർ ഉദ്യോഗസ്ഥനായ ഒരു യുവാവിന്‍റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ അവതരണം.പൊതു സമൂഹത്തിൽ നാം ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാൽ അവയിൽ പലതിനേയും നാം ഗൗരവമായി കാണാതെ പോകുന്നു. അല്ലങ്കിൽ കണ്ണടക്കുന്നു.അത്തരമൊരു സാഹചര്യം ഒരു യുവാവിന്‍റെ ജീവിതത്തിൽ ഉണ്ടാക്കുന്ന താളപ്പിഴകളും, അതിനു കാരണമായ വ്യവസ്ഥതകൾക്കെതിരേയുള്ള അയാളുടെ പോരാട്ടത്തിന്‍റെയും കഥയാണ് ഈ സിനിമ.ചിലപ്പോൾ നിസ്സാരം എന്നും മറുവശം ചിന്തിച്ചാൽ ഗൗരവം എന്നും തോന്നാവുന്ന ഒരു വിഷയം ചിരിയോടെ മാത്രം കണ്ട് ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയുടെ സഞ്ചാരം.

അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക്,ഷിഹാബ്, സർജി വിജയൻ, സംവിധയകൻ സതീഷ് തൻവി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സംഗീതം - മണികണ്ഠൻ അയ്യപ്പൻ,ഛായാഗ്രഹണം - നിഖിൽ. എസ്. പ്രവീൺ,എഡിറ്റിംഗ് - മഹേഷ് ദുവനേന്ദ്,

കോസ്റ്റ്യും - ഡിസൈൻ. ഡോണ മറിയം ജോസഫ്,മേക്കപ്പ് - സുധി ഗോപിനാഥ്,കലാസംവിധാനം - മധു രാഘവൻ, എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

കൊച്ചിയിലും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാകും.

Tags:    
News Summary - Althaf Salim and Anarkali Marikar Starring New Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.