ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ പിതാവ് പറഞ്ഞു; ഗെയിം ശരിക്കും ഞാൻ ആസ്വദിച്ചിരുന്നു- ആമിർ ഖാൻ

 ടെന്നീസിനോടുള്ള താൽപര്യത്തെക്കുറിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. താൻ മഹാരാഷ്ട്ര സ്റ്റേറ്റ്ജൂനിയർ ചാമ്പ്യൻ ആയിരുന്നെന്നും അച്ഛന്റെ നിർദേശത്തെ തുടർന്നാണ് ടെന്നീസ് അവസാനിപ്പിച്ചതെന്നും ആമിർ പറഞ്ഞു. ടെന്നീസ് കളിക്കാറുണ്ടെന്നും വലിയ ഇഷ്ടമാണെന്നും നടൻ കൂട്ടിച്ചേർത്തു. ലണ്ടനിൽ നടക്കുന്ന വിംബിൾഡൺ മത്സരം കാണാൻ എത്തിയപ്പോഴാണ് ടെന്നീസിനോടുള്ള താൽപര്യത്തെക്കുറിച്ച് ആമിർ പറഞ്ഞത്.

' ടെന്നീസിൽ എനിക്ക് മികച്ച ലെവലിൽ എത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ ഞാൻ ടെന്നീസ് ശരിക്കും ആസ്വദിച്ചിരുന്നു. അത് കളിക്കുമ്പോൾ ഞാൻ ഒരുപാട് സന്തോഷവാനുമായിരുന്നു. പക്ഷെ ഒരു ദിവസം അച്ഛൻ എന്നോട് ടെന്നീസ് കളിക്കുന്നത് നിർത്തണമെന്ന് പറഞ്ഞു. അതോടെ ഞാൻ അത് അവസാനിപ്പിച്ചു. ഇപ്പോൾ ഞാൻ എവിടെയാണോ അവിടെ സംതൃപ്തനും സന്തോഷവാനുമാണ്.കൂടാതെ ഞാൻ തുടരാത്തതാണ് ടെന്നീസിനും നല്ലത്- ആമിർ  പറഞ്ഞു.

ഇത് രണ്ടാം തവണയാണ് വിംബിൾഡൺ മത്സരം കാണാൻ നേരിട്ട് എത്തുന്നതെന്നും ആമിർ പറഞ്ഞു. തന്റെ മക്കളായ ജുനൈദ് ഖാൻ, ഇറാ ഖാൻ, ആസാദ് എന്നിവർക്കൊപ്പമാണ് 2023ലെ മത്സരം കാണാൻ എത്തിയത്. ' കഴിഞ്ഞ വർഷം മക്കൾക്കൊപ്പമാണ് മത്സരം തത്സമയം കാണാൻ എത്തിയത്. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ടെലിവിഷനിൽ കാണുന്നതിലും മികച്ച അനുഭവമാണ് നേരിൽ കാണുമ്പോൾ. മത്സരാർഥികളുടെ അതിമനോഹരമായ പ്രകടനങ്ങളും  അന്തരീക്ഷവും മറ്റൊന്നാണ് നൽകുന്നത് '- ആമിർ പറഞ്ഞു.

Tags:    
News Summary - Aamir Khan says he was Maharashtra State Champion in tennis, reveals why he quit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.