ലാൽ സിങ് ഛദ്ദയുടെ പരാജയത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് നടൻ ആമിർ ഖാൻ. കുടംബത്തിനോടൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഇടവേളയെന്ന് അറിയിച്ചു കൊണ്ടാണ് ആമിർ മാറി നിൽക്കുന്നത്.
ഇപ്പോഴിതാ നടൻ ടോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ജൂനിയർ എൻ.ടി. ആറിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടോളിവുഡ് പ്രവേശനമെന്നും ഇതിനായി പ്രശാന്ത് നീൽ ആമിറിനെ സമീപിച്ചിട്ടുണ്ടെന്നുമാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്. നടനുമായിട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സംവിധായകനുമായി ബന്ധപ്പെട്ടുള്ള അടുത്തവൃത്തങ്ങൾ പറയുന്നു.
ജൂനിയർ എൻ.ടി. ആറിന്റെ 31ാം മത്തെ ചിത്രമാണിത്. ഇതിൽ നടനോടൊപ്പം പ്രധാന്യമുള്ള വേഷത്തിലാകും ആമിറും എത്തുകയത്രേ. പുറത്തു വന്ന റിപ്പോർട്ട് ശരിയാണെങ്കിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, സൽമാൻ ഖാൻ എന്നിവർക്ക് ശേഷം ബോളിവുഡിൽ നിന്ന് ടോളിവുഡിലേക്ക് എത്തുന്ന മറ്റൊരു സൂപ്പർ താരമായിരിക്കും ആമിർ ഖാൻ.
നിലവിൽ പ്രഭാസ് ചിത്രമായ സലാറിന്റ തിരക്കിലാണ് പ്രശാന്ത് നീൽ. ഈ ചിത്രത്തിൽ നടൻ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബുവും ഒരു നിർണ്ണായക വേഷത്തിൽ എത്തിന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.