പോത്ത് തിന്നുന്നത് പുല്ല്,അപ്പൊ പോത്തിറച്ചി തിന്നുന്നവനും പ്യുവർ വെജിറ്റേറിയനല്ലേ? പൊറാട്ടുനാടകം ട്രെയിലർ

ആക്ഷേപഹാസ്യ ചിത്രങ്ങളില്‍ പരമ്പരിയില്‍ പെടുത്താവുന്ന ചിത്രമായ പൊറാട്ടുനാടകം എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തിറങ്ങി.എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മിക്കുന്ന പൊറാട്ടുനാടകം എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നൗഷാദ് സഫ്രോണ്‍ ആണ്. ചിത്രം ഒക്ടോബർ 18 ആണ് തിയറ്ററുകളിലെത്തുന്നത്.

കേരള- കർണ്ണാടക അതിർത്തി ഗ്രാമത്തിൽ ഗോപാലപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.ആ നാട്ടിലെ പ്രാചീനമായ കലാരൂപങ്ങളും കോർത്തിണക്കി തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ ഒരു നാടിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ അബുവിന്‍റെ ജീവിതത്തെ പ്രധാനമായും കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം.

ബാങ്കിന്‍റെ ജപ്തിഭീഷണി വരെ നിലനിൽക്കുന്ന അബുവിന്‍റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി മണിക്കുട്ടി എന്ന ഒരു പശു കടന്നു വരുന്നതോടെയാണ് കഥാഗതിയിൽ വഴിത്തിരിവുണ്ടാക്കുന്നത്.മുസ്ലീം സമുദായത്തിൽപ്പെട്ട അബുവിന് ഈ പശു മാതാവിന്‍റെ സ്ഥാനത്താകുന്നതോടെയാണ് ചിത്രത്തിൽ പുതിയ സംഭവങ്ങൾ ഉരിത്തിരിയുന്നത്.

സൈജുക്കുറുപ്പാണ് കേന്ദ്ര കഥാപാത്രമായ അബുവിനെ അവതരിപ്പിക്കുന്നത്. ധർമ്മജൻ ബോൾഗാട്ടിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.രാഹുൽ മാധവ് , രമേഷ് പിഷാരടി, നിർമ്മൽ പാലാഴി, സുനിൽ സുഗതരാജേഷ് അഴിക്കോട്, ബാബു അന്നൂർ, സൂരജ് തേലക്കാട് സിബി തോമസ്. ഫൈസൽ, ചിത്രാ ഷേണായ്, ജിജിന, ഐശ്വര്യ മിഥുൻ, ഷുക്കൂർ.അനിൽ ബേബി, ശിവദാസ് മട്ടന്നൂർ 'ചിത്രാ നായർ, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.


Full View

Tags:    
News Summary - Porattu Naadakam Official Trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.