മോഹൻലാലിന്‍റെ രൂപസാദൃശ്യമുള്ള മിമിക്രി കലാകാരനാണ് ഷാജു ശ്രീധർ.മിമിക്രിയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ കലാകാരനാണ് ഷാജു. മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചം സംസാരിക്കുകയാണ് ഷാജുവിപ്പോൾ. മോഹൻലാലിന് അനുകരണത്തിനോട് അത്ര താത്പര്യമില്ലെന്നും എന്നാൽ മമ്മൂട്ടി നേരെ വിപരീതമാണെന്നുമാണ് ഷാജു പറഞ്ഞത്. മമ്മൂട്ടി മിമിക്രി കലാകാരന്മാരെ അടുത്ത് നിര്‍ത്തുകയും അവരുടെ പ്രകടനങ്ങൾ ഏറെ ആസ്വദിക്കുകയും ചെയ്യുമെന്നും ഷാജു ശ്രീധര്‍ പറഞ്ഞു.
'ലാലേട്ടനെ അനുകരിക്കുന്നത് അദ്ദേഹം അധികം പ്രോത്സാഹിപ്പിക്കാറില്ല. അത് അദ്ദേഹത്തിന് അത്രക്ക് ഇഷ്ടമുണ്ടെന്ന് തോന്നുന്നില്ല. പറയുമ്പോള്‍ അദ്ദേഹം ചമ്മി ചിരിച്ച് ചുമ്മാ ഇരിക്കുകയേയുള്ളൂ. ദുബായില്‍ ശിക്കാര്‍ എന്ന സിനിമയുടെ പരിപാടി നടന്നപ്പോൾ ഞാനും സുരാജും കൂടി അദ്ദേഹത്തെ അനുകരിച്ച് കാണിച്ചിരുന്നു. അദ്ദേഹം നന്നായി മോനെ എന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്ക് ഒന്നും പറഞ്ഞില്ല,'
എന്നാൽ മമ്മൂക്കയ്ക്ക് മിമിക്രിയുമായി ബന്ധമുള്ളവരെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം അത്തരം കലാകാരന്മാരെ കൂടുതല്‍ അടുത്ത് നിര്‍ത്തുകയും അവരെക്കൊണ്ട് പെര്‍ഫോം ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യും. ലാലേട്ടന്‍ പക്ഷെ അങ്ങനെ ചെയ്യില്ല,’ ഷാജു ശ്രീധർ പറഞ്ഞു.
ഗുമസ്തനാണ് ഷാജുവിന്‍റെ അവസാനമായി ഇറങ്ങിയ ചിത്രം. സിനിമയിലെ അദ്ദേഹത്തിന്‍റെ പ്രകടനത്തെ ഒരുപാട് പേർ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.