പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന മലയാളത്തിന്‍റെ മാഗ്നം ഓപസ് ചിത്രം എമ്പുരാന്‍റെ പുതിയ അപഡേഷൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സംവിധായകൻ പൃഥ്വിരാജിന്‍റെ പിറന്നാൾ പ്രമാണിച്ച് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി സിനിമയിൽ അവതരിപ്പിക്കുന്നത്. എമ്പുരാന്‍റെ ഒന്നാം ഭാഗമായ ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി (അബ്രാം ഖുറേഷി) യുടെ വലം കയ്യായുള്ള കഥാപാത്രമാണ് സയീദ് മസൂദ്. ഒരു കറുത്ത ഡ്രസും വെസ്റ്റും തൊപ്പിയുമെല്ലാം അണിഞ്ഞ് ഒരു ഗൺ കയ്യിലെടുത്താണ് മസൂദിനെ പോസ്റ്ററിൽ കാണാൻ സാധിക്കുക.
'പിറന്നാൾ ആശംസകൾ ജെനറൽ! ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട് സാത്താനാൽ വളർത്തപ്പെട്ട സയീദ് മസൂദ്, എമ്പുരാന്‍റെ ജെനറൽ,' എന്നായിരുന്നു പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് മോഹൻലാൽ കുറിച്ചത്.
ലൂസിഫറിൽ വളരെ കുറച്ച് സമയം മാത്രം സ്ക്രീൻ സ്പേസുള്ള സയീദ് മസൂദ് എന്ന കഥാപാത്രത്തിന് രണ്ടാം ഭാഗത്തിൽ കൂടുതൽ റോളുണ്ടായേക്കും. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, അർജുൻ ദാസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ എന്നിവരെല്ലാം എമ്പുരാനിൽ പ്രധാന കഥാപാത്രത്തിലെത്തും. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് ബിഡ് ബഡ്ജറ്റ് ചിത്രമായ എമ്പുരാന്‍റെ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.