ആമിർ ഖാൻ അവാർഡ് ഷോകളിൽ നിന്ന് മാറി നിൽക്കുന്നതിന്റെ കാരണം‍?

 പുരസ്കാരനിശകളിലും സ്വകാര്യ പാർട്ടികളിലും പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടൻ ആമിർ ഖാൻ. നെറ്റ്ഫ്ലിക് അവതരിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സമയം വളരെ വിലപ്പെട്ടതാണെന്നാണ് ആമിർ പറയുന്നത്. അവാർഡ് ഷോകളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം ചോദിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'സമയം വളരെ വിലപ്പെട്ടതാണ്. അതിനെ വിവേകത്തോടെ വിനിയോഗിക്കണം'- ആമിർ ഖാൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദയുടെ പരാജയത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് മാറി നിൽക്കുകയാണ് ആമിർ ഖാൻ. ചിത്രത്തിന്റെ പരാജയം നടനെ മാനസികമായി തളർത്തിയിരുന്നു. എന്നാൽ സിനിമയുടെ പരാജയമല്ല ഇടവേള എടുക്കാൻ കാരണമെന്ന് ആമിർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

'അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചെങ്കിലും വിജയിച്ചില്ല.  ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ എനിക്ക് സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാൻ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്‍തിട്ടുള്ളൂ '-  എന്നാണ്  ലാൽ സിങ് ഛദ്ദയുടെ പരാജയത്തെക്കുറിച്ച് ആമിര്‍ പറഞ്ഞത്.

അതേസമയം അഭിനയത്തിലേക്ക് മടങ്ങിയെത്താൻ തയാറെടുക്കുകയാണ് ആമിർ. സിത്താരെ സമീൻ പർ ആണ് നടന്റെ പുതിയ  ചിത്രം.  ആമിറിന്റെ താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.താരെ സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. 

Tags:    
News Summary - Aamir Khan when he will settle down, actor answers why he doesn’t go to award shows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.