നടൻ ആമിർ ഖാനെ പോലെ തന്നെ മകൾ ഇറ ഖാനും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ താരപുത്രിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഫിറ്റ്നസ് പരിശീലകൻ നൂപുർ ശിഖറാണ് വരൻ. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആമിർ ഖാന്റേയും ആദ്യ ഭാര്യ റീന ദത്തയുടേയും മകളാണ് ഇറ. ചടങ്ങിൽ റീന ദത്ത, കിരൺ റാവു, ഇമ്രാൻ ഖാൻ, മൻസൂർ ഖാൻ എന്നിവരും പങ്കെടുത്തു.
കുറച്ച് മാസങ്ങൾക്ക് മുൻപ് ഇറയോട് വിവാഹഭ്യാർഥന നടത്തുന്നതിന്റെ വിഡിയോ നൂപുർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതെ 'അവൾ യെസ് പറഞ്ഞു' എന്ന് കുറിച്ച് കൊണ്ടാണ് വിഡിയോ പങ്കുവെച്ചത്. എന്നാൽ വിവാഹ തീയതിയോ മറ്റു വിവരങ്ങളൊന്നും താരകുടുംബം പുറത്ത് വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.