ലാൽ സിങ് ഛദ്ദയിലെ പഞ്ചാബി ഉച്ചാരണത്തെക്കുറിച്ച് ആമിറിന് മുൻഭാര്യ നേരത്തെ മുന്നറിയിപ്പ് നൽകി

നാല് വർഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. 1994ലെ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പ് റീമേക്കാണിത്. ആഗസ്റ്റ് 11ന് വൻ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ആമിർ ഖാൻ ചിത്രത്തിന് പ്രതീക്ഷിച്ച പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ലാൽ സിങ് ഛദ്ദ തിയറ്ററുകളിൽ വൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. കൂടാതെ, സംഘ്പരിവാർ ബഹിഷ്കരണവും ചിത്രത്തിനെതിരെയുണ്ടായിരുന്നു.

ചിത്രത്തിലെ ആമിർ ഖാന്റെ പഞ്ചാബി ഉച്ചാരണം ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, നേരത്തെ തന്നെ നടന് മുൻ ഭാര്യ കിരൺ റാവും മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് റിപ്പോർട്ട്. .ലാൽ സിങ് ഛദ്ദ ഒരു പഞ്ചാബി ചിത്രമല്ലെന്നും ഹിന്ദി സിനിമയാണെന്നുമാണ് കിരൺ പറഞ്ഞത്.

ആമിർ ഖാനും തന്റെ പഞ്ചാബി ഉച്ചാരണത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകിയിരുന്നു. സിനിമയിൽ പഞ്ചാബി മാത്രം സംസാരിച്ചിരുന്നെങ്കിൽ മറ്റുള്ളവർക്ക് അത് മനസിലാവില്ലെന്നായിരുന്നു ആമിർ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

തിയറ്ററുകൾ കൈവിട്ട ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദക്ക് ഒ.ടി.ടിയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒക്ടോബർ 5 ന് നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം ഇതിനോടകം തന്നെ ഏറെ കാഴ്ചക്കാരെ നേടിയിട്ടുണ്ട്. 180 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് 129 കോടി മാത്രമാണ് തിയറ്ററുകളിൽനിന്ന് നേടാൻ കഴിഞ്ഞത്.

Tags:    
News Summary - Aamir Khan's ex- Wife Kiran Rao warned Aamir Khan to tone down his Punjabi accent in Laal Singh Chaddha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.