മകന്റെ സിനിമ ജപ്പാനിൽ ചിത്രീകരിച്ചാൽ മതിയെന്ന് ആമിർ ഖാൻ; കാരണം ഇതാണ്

സൂപ്പർസ്റ്റാറായ പിതാവിന്റെ പാത പിന്തുടരുന്ന് ബോളിവുഡിൽ സജീവമാകാനൊരുങ്ങുകയാണ് ജുനൈദ് ഖാൻ. ചില്ലറക്കാരനല്ല ജുനൈദിന്റെ പിതാവ് എന്നതിനാൽ പ്രതീക്ഷകളും വലുതാണ്. സാക്ഷാൽ ആമിർ ഖാന്റെ മകനാണ് ജുനൈദ്. യഷ്രാജ് പ്രൊഡക്ഷനിൽ ആദ്യ സിനിമ ചെയ്ത ജുനൈദിന്റെ മൂന്നാമത്തെ പ്രോജക്ട് പിതാവിന്റെ നിർമാണ കമ്പനിക്കൊപ്പമണാണെന്നാണ് ബി.ടൗൺ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ സിനിമക്കായി ആമിർ തിരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷൻ ജപ്പാനാണെന്നാണ് വിവരം. സിനിമക്കായി അനുയോജ്യമായ സംവിധായകനെ തിരയുന്നുണ്ടെങ്കിലും ഷൂട്ട് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ആമിർ തന്നെയാണ് എടുക്കുന്നത്. ‘ചിത്രത്തെക്കുറിച്ച് ആമിറിന് പ്രത്യേക കാഴ്ചപ്പാടുണ്ട്. ജപ്പാനാണ് സിനിമക്ക് അനുയോജ്യമായ ലൊക്കേഷനെന്ന് ആമിർ വിശ്വസിക്കുന്നു. സിനിമയുടെ 70 ശതമാനവും അവിടെ ചിത്രീകരിക്കും’-ആമിറുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

വിദേശരാജ്യത്ത് ചിത്രീകരിക്കുന്നത് ചെലവേറിയ കാര്യമായതിനാൽ ആമിറിന്റെ പ്രൊഡക്ഷൻ ടീം സബ്‌സിഡിക്കായി ജാപ്പനീസ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇത് ചില ചെലവുകൾ നികത്തുകയും ബജറ്റിനെകുറിച്ച് ആകുലപ്പെടാതെ സിനിമ നിർമിക്കാൻ ടീമിനെ പ്രാപ്തനാക്കുകയും ചെയ്യും. ജാപ്പനീസ് സർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുകയാണെങ്കിൽ, സെപ്തംബർ മുതൽ രണ്ട് മാസത്തെ ചിത്രീകരണത്തിനായി ജപ്പാനിലേക്ക് പോകുമെന്നും ആമിറിന്റെ പ്രൊഡക്ഷൻ ടീം പറയുന്നു.

Tags:    
News Summary - Aamir's son Junaid heads to Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.