രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ആന്തോളജിയാണ് 'ആണും പെണ്ണും'. ഇതിന്‍റെ പോസ്റ്റർ നടൻ ടൊവിനോ തോമസ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.
മൂന്നു കഥകളെ ആസ്പദമാക്കിയുള്ള മൂന്ന് ഹ്രസ്വചിത്രങ്ങളാണ് 'ആണും പെണ്ണും'. ഉറൂബിന്‍റെ 'രാച്ചിയമ്മ' എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകൻ വേണുവിന്‍റെ ചിത്രം. പാർവ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ്.
ഉണ്ണി ആറിന്‍റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.
ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ക്യാമറ ചലിപ്പിക്കുന്നു. നിർമ്മാണം-സി.കെ. പദ്മകുമാര്‍ എം. ദിലീപ് കുമാര്‍, എഡിറ്റിങ്-സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍, സംഗീതം- ബിജിബാല്‍, ഡോണ്‍ വിന്‍സെന്‍റ്, പ്രൊഡക്ഷൻ ഡിസൈൻ-ഗോകുല്‍ ദാസ്, ജ്യോതിഷ് ശങ്കർ, പി. ആർ.ഒ ആതിര ദിൽജിത്ത്. ചിത്രം മാർച്ച് 26ന് തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.