'ഇന്നെന്‍റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു. അടുത്താഴ്ച കല്യാണമാണ്'. ക്രിസ്റ്റിയുടെ വിവാഹവുമായി അരങ്ങേറുന്ന ബാച്ചിലേഴ്സ് പാർട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി 'ആപ് കൈസേ ഹോ' ട്രെയിലർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസന്‍റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലവും ഈ ബാച്ചിലേഴ്സ് പാർട്ടിയാണ്. പൂർണ്ണമായും നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിന്‍റെ കഥയാണ്.
ചിരിയും ചിന്തയും നിറച്ച ചിത്രം ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് പ്രദർശനത്തിനെത്തുന്നത്. അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങി നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ നാൾക്ക് ശേഷം ശ്രീനിവാസൻ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഇതിന് മുന്നേ ധ്യാനിന്റെ ലവ് ആക്ഷൻ ഡ്രാമയിലും ശ്രീനിവാസൻ അഭിനയിച്ചിരുന്നു.
അജൂസ് എബൗ വേൾഡ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജിത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സ്വാതി ദാസിന്‍റെ ഗാനങ്ങൾക്ക് ഡോൺ വിൻസന്‍റാ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിങും നിർവ്വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.