'സ്വാതന്ത്ര്യം ലഭിച്ചത്​ 2014ൽ, 1947ലേത്​​ ഭിക്ഷ'; കങ്കണയുടെ വിവാദ പരാമർശത്തിനെതിരെ ആം ആദ്മി പരാതി നൽകി

മുംബൈ: നടി കങ്കണാ റണാവത്ത്​ ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്​ നടത്തിയ പരാമർശത്തിനെതിരെ ആം ആദ്മി പാർട്ടി. നടിയുടെ അപകീർത്തിപരമായ പരാമർശത്തിനെതിരെ പാർട്ടി മുംബൈ പൊലീസിൽ പരാതി നൽകി. '2014 ലാണ് ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യ ലഭിച്ചത്, 1947 ൽ ലഭിച്ചത് ഭിക്ഷയാണ്' എന്നായിരുന്നു കങ്കണയുടെ പരാമർശം.

പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നായിരുന്നു താരം പറഞ്ഞത്​. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്​.

ആം ആദ്മി പാർട്ടിയുടെ ദേശിയ എക്സിക്യൂട്ടീവ്​ കമ്മിറ്റിയംഗം പ്രീതി ശർമ മേനോൻ കങ്കണയുടെ പരാമർശം രാജ്യദ്രോഹപരവും പ്രകോപനപരവുമാണെന്ന്​ പറഞ്ഞു. ആം ആദ്മി പാർട്ടി കങ്കണയുടെ പ്രസ്ഥാവനയെ ശക്തമായി അപലപിക്കുന്നതായും പ്രീതി ശർമ മേനോൻ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമം 504, 505, 124എ തുടങ്ങിയ വകുപ്പുകൾ ചുമത്തി കങ്കണയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും താരം നടത്തിയ പ്രകോപനപരമായ പ്രസ്ഥാവനക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുംബൈ പൊലീസിൽ പരാതി നൽകിയതായും പ്രിതി ശർമ്മ ട്വീറ്റ് ചെയ്തു. നേരത്തെ ബിജെപി എംപി വരുൺ ഗാന്ധി കങ്കണയുടെ പരാമർശത്തെ ദേശവിരുദ്ധമെന്ന്​ പറഞ്ഞിരുന്നു.

Tags:    
News Summary - AAP Seeks Police Case Against Kangana Ranaut For Seditious Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.