ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'മാർക്കോ'. ചിത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന വിവാദം സോഷ്യൽ മീഡിയയിൽ പടർന്ന് പിടിർച്ചിരുന്നു. ചിത്രത്തിലെ ഒരു ഗാനവുമായി ബന്ധപ്പെട്ടായിരുന്നു വിവാദമുണ്ടായത്. നിലവിൽ വിവാദങ്ങൾക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിന്നണി ഗായകനും റാപ്പറുമായ ഡാബ്സി.
'മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല.ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല.
അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്.അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല. നന്ദി". - ഡബ്സി പറഞ്ഞു. പുതിയ പാട്ടുകളുമായി ഇനിയും മുന്നോട്ട് പോകുമെന്നും കൂടെ നിന്നവര്‍ക്ക് നന്ദി എന്നും ഡബ്സി കൂട്ടിച്ചേർത്തു.
മാർക്കോയിലെ ബ്ലഡ് എന്ന ഗാനം പുറത്തെത്തിയതിന് ശേഷം ഒരുപാട് വിമർശനം ഉയർന്നിരുന്നു. ഗാനം പോരെന്നും ഡാബ്സിയുടെ ശബ്ദം പാട്ടുമായി ചേരുന്നില്ലെന്നും എല്ലാം ആരാധകർ വിമർശിച്ചു. ഇതിന് പിന്നാലെ അണിയറപ്രവർത്തകർ ഡാബ്സിയുടെ ഗാനം മാറ്റി കെ.ജി.എഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിടുകയും ചെയ്തു. ഇതിന് ശേഷമാണ് വിവാദം ആളികത്തിയത്. ഇങ്ങനെ ചെയ്തത് ഗായകനോട് ചെയ്യുന്ന നെറികേടാണെന്ന് ഒരുപാട് പേർ അഭിപ്രായപ്പെട്ടു. കെ.ജി.എഫ് സംഗീത സംവിധായകൻ രവി ബസ്റുറാണ് മാർക്കോയിൽ സംഗീതം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.