ഭാവിയിൽ ഉയരങ്ങളിലെത്തും; ഐശ്വര്യ റായിയുടെ മകളെ പ്രശംസിച്ച് സഹോദരി നവ്യ

ശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ ബച്ചനെ പ്രശംസിച്ച് സഹോദരി നവ്യ നവേലി നന്ദ. പ്രായത്തേക്കാൾ ബുദ്ധിയും വിവേകവുമുള്ള കുട്ടിയാണ് ആരാധ്യയെന്നും സ്വന്തം വ്യക്തിത്വം കൊണ്ട് സമൂഹത്തിൽ ഉയരങ്ങളിലെത്തുമെന്നും നവ്യ ദേശീയ മാധ്യമത്തിനോട് പറഞ്ഞു.സഹോദരിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും കൂട്ടിച്ചേർത്തു. ആരാധ്യക്ക് നൽകാൻ ആഗ്രഹിക്കുന്ന ഉപദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. അഭിഷേക് ബച്ചന്റെ സഹോദരി ശ്വേത ബച്ചന്റെ മകളാണ് നവ്യ.

'ആരാധ്യയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പ്രായത്തെക്കാൾ അറിവും ബുദ്ധിയുമുള്ള കുട്ടിയാണ്. ഇന്നത്തെ കുട്ടികൾക്ക് ചുറ്റും നടക്കുന്ന എല്ലാകാര്യങ്ങളും അറിയാം. അത് ജനറേഷന്റെ പ്രത്യേകതയാണത്. അവർ നമ്മളേക്കാൾ വളരെ മുന്നിലാണ്.

ഞാൻ ചെറുപ്പത്തിൽ  ആരാധ്യയെ പോലെ ആയിരുന്നില്ല. അവളുടെ പ്രായത്തിൽ എനിക്ക് ഇത്രയും അറിവോ വിവരമോ ഇല്ലായിരുന്നു. ലോകത്തെ മാറ്റാൻ കഴിവുള്ള ശക്തമായ ഒരു തലമുറ നമുക്കുണ്ട്, അത് ഞാൻ അവളിലും കാണുന്നു. അതിനാൽ അവൾക്ക് ഉപദേശം നൽകുന്നതിനേക്കാൾ കൂടുതൽ, അവളിൽ നിന്ന് പഠിക്കാൻ ആഗ്രഹിക്കുന്നു. ഭാവിയിൽ സ്വന്തം കഴിവ് കൊണ്ട് ഉയരത്തിലെത്തുമെന്ന് കരുതുന്നു'- നവ്യ പറഞ്ഞു.

 സിനിമ കുടുംബത്തിൽ ജനിച്ച നവ്യ  അഭിനയത്തിൽ നിന്ന് മാറി ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.  എന്നാൽ  നവ്യയുടെ സഹോദരൻ അഗസ്ത്യ സിനിമയിൽ ചുവടുവെച്ചിട്ടുണ്ട്. സോയ അക്തറിന്റെ 'ആർച്ചീസ്'  എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

Tags:    
News Summary - Aaradhya Bachchan is wiser, more intelligent than I was at her age: Navya Naveli Nanda praises cousin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.