ആരോഗ്യം സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു; ഐശ്വര്യറായിയുടെ മകൾ ഹൈകോടതിയിൽ

മാധ്യമങ്ങൾ തന്റെ ആരോഗ്യത്തെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടി ഐശ്വര്യറായിയുടെ മകൾ ആരാധ്യ ബച്ചൻ കോടതിയിൽ. ഒരു യൂട്യൂബ് ചാനൽ തന്റെ ആരോഗ്യം സംബന്ധിച്ച് വ്യാജ വാർത്തകളാണ് നൽകുന്നത്. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ ഇത്തരം വാർത്തകൾ നൽകുന്നതിൽ നിന്ന് ചാനലിനെ തടയണം എന്നാണ് ആരാധ്യയുടെ ആവശ്യം.

ചാനലിനെതിരെ ഡൽഹി ഹൈകോടതിയെയാണ് ആരാധ്യ സമീപിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യക്ക് 11 വയസ്സാണ്. തന്നെക്കുറിച്ച് യൂ ട്യൂബ് ചാനലിൽ വന്നിരിക്കുന്ന 10 ഉള്ളടക്കങ്ങൾ  ഒഴിവാക്കണമെന്നാണ് ആരാധ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹി ​ഹൈകോടതി ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.  

Tags:    
News Summary - Aaradhya Bachchan moves Delhi HC over fake reporting on her health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.