82-ാത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതോടെ ഇന്ത്യക്ക് നിരാശ. മികച്ച വിദേശഭാഷ ചിത്രം, സംവിധാനം എന്നീ വിഭാഗങ്ങളിൽ മത്സരിച്ച പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് പുരസ്‌കാരമില്ല. ജാക്വെസ് ഓഡിയാർഡ് സംവിധാനം ചെയ്‌ത ഫ്രെഞ്ച് ചിത്രം 'എമിലിയ പെരെസ്' മികച്ച വിദേശ ഭാഷ ചിത്രമായി തിരഞ്ഞെടുത്തു. ദ് ബ്രൂട്ടലിസ്‌റ്റിൻന്റെ സംവിധായകൻ ബ്രാഡി കോർബെറ്റ് ആണ് മികച്ച സംവിധായകൻ.
സംഗീത ഹാസ്യ പ്രാധാന്യമുള്ള സിനിമാ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം സബ്സ്റ്റൻസ് എന്ന ചിത്രത്തിലൂടെ ഡെമി മോർ സ്വന്തമാക്കി. 'എ ഡിഫറൻറ് മാൻ' എന്ന ചിത്രത്തിലൂടെ സംഗീത, ഹാസ്യ പ്രാധാന്യമുള്ള സിനിമയിലെ മികച്ച നടനായി സെബാസ്റ്റ്യൻ സ്റ്റാൻ തിരഞ്ഞെടുക്കപ്പെട്ടു. മോഷൻ പിക്ച്ചർ വിഭാഗത്തിൽ മികച്ച നടനായി അഡ്രിയൻ ബ്രോഡി ( ചിത്രം - ഐ ആം സ്റ്റീൽ ഹിയർ ). മോഷൻ പിക്ച്ചർ വിഭാഗത്തിൽ മികച്ച നടിയായി ഫെർണാണ്ട ടോറസ് ( ചിത്രം - ദി ഭ്രൂട്ടലിസ്റ്റ്)
സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് 38കാരിയായ പായൽ കപാഡിയ. കനി കുസൃതിയും ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തിയ മലയാളം - ഹിന്ദി ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കാൻ ഫെസ്‌റ്റിവലിൽ അടക്കം നേട്ടം കൊയ്തിരുന്നു. കാൻ ചലചിത്രമേളയിൽ ഗ്രാൻ പ്രി പുരസ്‌കാരവും ഗോതം അവാർഡ്‌സിൽ ബെസ്‌റ്റ് ഇൻ്റർനാഷനൽ ഫിലിം പുരസ്കാരവും നേടിയത് ഗോൾഡൻ ഗ്ലോബ് പ്രതീക്ഷയ്ക്ക് കരുത്തുപകരുകയുണ്ടായി. കേരളത്തിൽനിന്നുള്ള 2 നഴ്‌സുമാരുടെ മുംബൈ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തെ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ മികച്ച രാജ്യാന്തരചിത്രമായി തിരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.