കൊച്ചി: കെ ആര്‍ ഗൗരിയമ്മയുടെ ഇതിഹാസതുല്യമായ ജീവിതത്തെ വെള്ളിത്തിരയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ തന്നെ ഏറ്റവും അധികം സഹായിച്ചത് കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നുവെന്ന് സംവിധായകന്‍ അഭിലാഷ് കോടവേലി. പൊതുവെ ദേഷ്യക്കാരിയായ ഗൗരിയമ്മയെ സമീപിക്കാന്‍ എനിക്ക് ഭയമായിരുന്നു. പക്ഷേ ആ മാതൃകാ ജീവിതത്തെ ചിത്രീകരിക്കുക എന്‍റെയൊരു സ്വപ്നം തന്നെയായിരുന്നു. അതിനുവേണ്ടി ഞാന്‍ പലയാളുകളെയും സമീപിച്ചെങ്കിലും ആരും കാര്യമായി സഹകരിച്ചില്ല.
വളരെ യാദൃശ്ചികമായിട്ടാണ് കോടിയേരിയെ സമീപിക്കുന്നത്. അക്കാലത്ത് സി പി ഐ എം സെക്രട്ടറിയായിരുന്ന കോടിയേരിയെ എ കെ ജി സെന്‍ററില്‍ ചെന്നാണ് ഞാന്‍ കാണുന്നത്. മുന്‍പരിചയമോ മറ്റു ബന്ധങ്ങളോ കോടിയേരിയുമായി എനിക്കുണ്ടായിരുന്നില്ല. പക്ഷേ ഗൗരിയമ്മയുടെ ജീവിതം ഒരു ഹ്രസ്വചിത്രമാക്കാനുള്ള എന്‍റെ ആഗ്രഹത്തിന് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു.
പിന്നീട് വളരെ മനോഹരമായി തന്നെ അത് ചിത്രീകരിക്കുവാനും റിലീസ് ചെയ്യുവാനും എല്ലാ സഹായങ്ങളും ചെയ്തു തന്നത് കോടിയേരിയായിരുന്നു. അക്കാരണത്താല്‍ തന്നെ ഞാന്‍ എന്നും കോടിയേരിയോട് കടപ്പെട്ടിരിക്കുന്നു. പിന്നീട് നങ്ങേലിയുടെ ജീവിതം ഒരു ഡോക്യുമെന്‍ററിയാക്കി ഞാന്‍ ഒരുക്കിയപ്പോഴും അത് റിലീസ് ചെയ്യാനും കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായി. ഈ മേഖലയില്‍ ഒരു പുതുമുഖമായിട്ടും എന്നെപ്പോലൊരാളെ സഹായിക്കാന്‍ സന്മനസ്സ് കാട്ടിയ ആ സഖാവിന്‍റെ കരുതലും സ്നേഹവും തികച്ചും ഒരു മാതൃക തന്നെയാണ്. പുതിയ കാലത്തും ഇത്തരം ചേര്‍ത്തുപിടിക്കുന്ന സഖാക്കളെയാണ് നമുക്ക് ആവശ്യം. അഭിലാഷ് കോടവേലി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.