അബു വളയംകുളം, വിൻസി അലോഷ്യസ്
മലപ്പുറം: മികച്ച നടിയായി വിൻസി അലോഷ്യസ് തിളങ്ങുമ്പോൾ കൈയടി നേടുകയാണ് സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ കാസ്റ്റിങ് ഡയറക്ടർ അബു വളയംകുളവും. സ്കൂൾപഠന കാലത്ത് മിമിക്രി, മോണോആക്ട് എന്നിവ പഠിപ്പിച്ചതും വിൻസിയിലെ അഭിനേത്രിയെ കണ്ടെത്തുന്നതും അബുവാണ്. തുടർന്ന് ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നതും തുടർന്നുള്ള പിന്തുണ നൽകിയതും അബുവായിരുന്നു. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും വിൻസിക്ക് സാധിച്ചു.
ഭീമന്റെ വഴി, സൗദി വെള്ളക്ക എന്നീ സിനിമകളിലേക്കും അബുവാണ് വിൻസിയെ തെരഞ്ഞെടുത്തത്. ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയിലൂടെയാണ് അബു കാസ്റ്റിങ് ഡയറക്ടറായി വരുന്നത്. തുടർന്ന് വിവിധ ചിത്രങ്ങളിലേക്കായി പുതുമുഖ താരങ്ങളെ കൊണ്ടുവരാൻ അബുവിന് കഴിഞ്ഞു. നിലവിൽ പാൻ ഇന്ത്യൻ തലത്തിലുള്ള രണ്ട് വെബ് സിരീസുകളുടെ അണിയറ പ്രവർത്തനങ്ങളിലാണ്. കൂടാതെ മമ്മൂട്ടി അഭിനയിക്കുന്ന കണ്ണൂർ സ്ക്വാഡ്, ജോജു ജോർജിന്റെ നാരായണന് മൂന്ന് ആൺകുട്ടികൾ എന്നിവയിലും അബു പ്രവർത്തിക്കുന്നുണ്ട്.
പൊന്നാനി: ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ പൊന്നാനി കളരിയിലേക്ക് വിൻസിയുടെ നേട്ടത്തിലൂടെ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത് ഇത് രണ്ടാം തവണ. 2017ൽ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ‘കിസ്മത്ത്’ എന്ന സിനിമയിലൂടെ ഷാനവാസ് കെ. ബാവക്കുട്ടി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.