ഒട്ടേറെ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും സ്വന്തമാക്കിയ അപ്പൻ എന്ന ചിത്രത്തിന് ശേഷം പൗളി വത്സൻ, അനിൽ കെ ശിവറാം, ജോസഫ് ചിലമ്പൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'അച്യുതന്റെ അവസാന ശ്വാസം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. നടൻ സണ്ണി വെയ്ൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചത്. നവാഗതനായ അജയ് തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ഇക്കോ -കോമഡി ജോണറിലുള്ള ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
വായുമലിനീകരണം ലോകത്തെ കാർന്നു തിന്നുന്ന ഈ കാലഘട്ടത്തിൽ വായുവിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഓരോ വ്യക്തികളെയും മനസിലാക്കി കൊടുക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടത്തുന്നതെന്ന് സംവിധായകൻ പറയുന്നു. ഓക്‌സിജൻ സിലിണ്ടറിനെ ആശ്രയിച്ച്, തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന രോഗിയായ അച്യുതന്റെ കഥയാണ് ചിത്രം പറയുന്നത്. മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തും.
ലോകമെമ്പാടും കോവിഡ് മഹാമാരി ആരംഭിക്കുന്നത് മുതൽ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യകത വർധിക്കുന്നതും. തുടർന്ന് ഉണ്ടാകുന്ന ഓക്സിജൻ ക്ഷാമം അച്ചുതൻ്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതും ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ഈ ചിത്രം. കിരൺ, ദേവരാജ്, മദനകുമാർ, സൈമൺ ഇരട്ടയാർ, ശരത് എന്നീ പുതുമുഖളാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്, പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി ആണ് ചിത്രം നിർമിക്കുന്നത്. സാബു പ്രെസ്റ്റോ, തരുൺ കുമാർ ബഫ്ന എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിനി ജോർജ്.
ഡി.ഒ.പി: തരുൺ സുധാകരൻ, മ്യൂസിക് & ബി.ജി.എം: മിലൻ ജോൺ, എഡിറ്റർ: അശ്വിൻ നെരുവമ്പ്രം, പ്രൊജക്ട് ഡിസൈനർ: മെറ്റ്ലി ടോമി, ആർട്ട്: മജിനു പി.കെ, മേക്കപ്പ്: സുബിൻ കട്ടപ്പന, ലിറിക്സ്: സാബു പ്രെസ്റ്റോ , സംഗീതം(മലയാളം) അഖിൽ രാജ്, സൗണ്ട് ഡിസൈൻ: രമേഷ്, അസോസിയേറ്റ് ഡയറക്ടർ: അജിത് പി വിനോദൻ, സ്റ്റുഡിയോ: കെ. സ്റ്റുഡിയോ, ടൈറ്റിൽ: രജ്വിൻ ചാണ്ടി, പി. ആർ ഓ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്: 1000 ആരോസ്, ചാനൽ പി ആർ ഓ ബിജു വൈശ്യൻ സ്റ്റിൽസ്: ആകാശ്, ഡിസൈൻസ്: ആർട്ടോകാർപസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.