സിനിമയില്ല; ജീവിക്കാൻ ലോട്ടറി കച്ചവടവുമായി തെരുവിലേക്കിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ നടി

നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലെ 'ഒന്നു പോ സാറേ' എന്ന ഒറ്റ ഡയലോഗ് മതി എരമല്ലൂർ സ്വദേശിയായ മേരിയെ ഓർമിക്കാൻ. നിവിൻ പോളി ചിത്രത്തിന് ശേഷം മികച്ച അവസരങ്ങൾ തേടിയെത്തിയെങ്കിലും കോവിഡ് കാലം മേരിക്ക് കഠിനമായിരുന്നു. ലോക്ക്ഡൗണിന് ശേഷം സിനിമാ ലോകം സാധാരണ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയെങ്കിലും പിന്നീട് നല്ല അവസരങ്ങൾ താരത്തെ തേടിയെത്തിയില്ല. ഇപ്പോഴിതാ സിനിമ കൈവിട്ടതോടെ ജീവിക്കാൻ വേണ്ടി ഭാഗ്യക്കുറി വിൽപനക്ക് ഇറങ്ങിയിരിക്കുകയാണ് മേരി.

ജീവിക്കാൻ മറ്റൊരു മാർഗവും ഇല്ലാതെ വന്നപ്പോഴാണ് ലോട്ടറി കച്ചവടത്തിന് ഇറങ്ങിയതെന്നാണ് താരം പറയുന്നത്. പുതിയ വീടുവെക്കുന്നതിനായി ജില്ല സഹകരണബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നു. സിനിമയിൽ കൂടുതൽ അവസരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ലോൺ എടുത്തത്. എന്നാൽ സിനിമ ലഭിക്കാതെ വന്നപ്പോൾ ബാങ്കിലെ അടവുകൾ മുടങ്ങി. ഇപ്പോൾ ജപ്തി നോട്ടീസുമെത്തി. സിനിമക്കാരാരും വിളിക്കുന്നുമില്ല. ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്നും മേരി പറഞ്ഞു. 300 രൂപ ലോട്ടറി കച്ചവടത്തിലൂടെ ലഭിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷൻ ഹീറോ ബിജു സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ഉപജീവനമാർഗത്തിനായി ലോട്ടറി കച്ചവടം ചെയ്യുന്നുണ്ടെങ്കിലും മേരിയുടെ മനസിൽ ഇപ്പോഴും സിനിമയാണ്. ഇതിനോടകം 35 ൽ പരം സിനിമയും ഒരു പരസ്യവും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Action Hero Biju Actress Mary Selling Lottary Ticket In Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.