നഷ്ടമായത് ഞങ്ങളുടെ മനോഹരമായ നിമിഷം! വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് അസിൻ

വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് നടി അസിൻ. ഭർത്താവ് രാഹുൽ ശർമ‍യുമായുള്ള ചിത്രങ്ങൾ നടിയുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് അപ്രത്യക്ഷമായതിന് പിന്നാലെയാണ് വിവാഹമോചന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. പുറത്ത് പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചിരിക്കുകയാണ് അസിൻ. നിലവിൽ ഭർത്താവ് രാഹുലിനും മകൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് നടി.

' ഞങ്ങൾ വേനലവധി ആസ്വദിക്കുകയാണ്. മുഖത്തോട് മുഖം നോക്കി പ്രഭാത ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് തികച്ചും തെറ്റായതും തീർത്തും അടിസ്ഥാനരഹിതമായ ചില വാർത്തകൾ കാണാൻ ഇടയായത്. ഈ സമയത്ത് ഞാൻ ഓർക്കുന്നത് വിവാഹം ഉറപ്പിച്ച സമയത്ത് പുറത്തു വന്ന ഒരു വാർത്തയാണ്. ഞങ്ങളുടെ കുടുംബാംഗങ്ങൾ ഒന്നിച്ച് വിവാഹ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ബ്രേക്കപ്പായെന്ന് വാർത്തകൾ വന്നിരുന്നു. ദയവായി അൽപം കൂടി പക്വതയോടെ കാര്യങ്ങളെ എടുക്കൂ. മനോഹരമായ അവധികാലത്തിന്റെ അഞ്ച് മിനിറ്റാണ് നഷ്ടപ്പെട്ടത്. അതിൽ എനിക്ക് നിരാശയുണ്ട്. എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു- അസിൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കുറിച്ചു.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു 2016 ൽ അസിന്റേയും  രാഹുൽ ശർമയുടെയും വിവാഹം. തുടർന്ന് അഭിനയത്തിൽ നിന്ന് നടി ഇടവേള എടുക്കുകയായിരുന്നു.

Tags:    
News Summary - Actor Asin Opens Up Divorce Rumors About husband Rahul Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.