നടൻ ബാലയെ അനുകരിച്ച് കൊണ്ടുളള ടിനി ടോമിന്റേയും രമേഷ് പിഷാരടിയുടേയും വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചത്. ബാലയുടെ ചിത്രത്തിലേക്ക് ടിനിയെ അഭിനയിക്കാൻ വിളിച്ചതുമായി ബന്ധപ്പെട്ട സംഭവമാണ് ടിനി ടോം പങ്കുവെച്ചത്. നടന് പിന്തുണയുമായി രമേഷ് പിഷാരടിയും ഒപ്പം കൂടിയിരുന്നു. താരങ്ങളുടെ വീഡിയോ വൈറലായതിന് പിന്നാലെ ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
എന്നാൽ സംഭവത്തിൽ പ്രതികരിച്ച് നടൻ ബാല രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ചാനൽ പരിപാടിയിലാണ് നടന്റെ പ്രതികരണം. തനിക്ക് സന്തോഷമില്ലെന്നും ടിനിയേക്കാൾ ദേഷ്യം പിഷാരടിയോടാണെന്നും ബാല വ്യക്തമാക്കി. നേരിൽ കണ്ടാൽ ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
എനിക്ക് അത്ര സന്തോഷമൊന്നുമില്ല. കാരണം എയർപോർട്ട് മുതൽ ആളുകൾ ലൈം ടീയെ കുറിച്ചാണ് സംസാരിക്കുന്നത്. ടിനി വിളിച്ചപ്പോൾ ദേഷ്യത്തിലായിരുന്നു. ടിനിയെക്കാൾ രമേഷ് പിഷാരടിയോടാണ് ദേഷ്യം. കാരണം കോമഡിക്ക് വേണ്ടി കള്ളം പറയുകയാണെന്ന് എനിക്ക് അറിയാം. എന്നാൽ പിഷാരടി സത്യമെന്നത് പോലെ റിയാക്ഷൻ കൊടുത്തു. ഇപ്പോൾ ആദ്യം ആരെ കൊല്ലണമെന്നുളള സംശയത്തിലാണ്. വെറുതെ വിടില്ല- ബാല വ്യക്തമാക്കി.
എന്റെ ഈ വർഷത്തെ ഓണം നശിപ്പിച്ച ടിനി ടോമിന് ഒരുപാട് നന്ദിയുണ്ട്. ഫേസ്ബുക്കിൽ ഞാൻ ഒരു ഓണാശംസ പറയുമ്പോൾ എല്ലാവരും ട്രോളായിരിക്കും തിരിച്ച് പറയുക. അടുത്ത തവണ മിമിക്രി കാണിച്ച് നിങ്ങളുടെ ഓണം ഞാൻ കുളമാക്കും- ബാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.