സിനിമ സെറ്റിലെ പൊലീസിന്റെ ലഹരി പരിശോധനയെ സ്വാഗതം ചെയ്ത് നടൻ ധ്യാൻ ശ്രീനിവാസൻ. കാരവനില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്ന ആളുകളെ തനിക്ക് അറിയാമെന്ന് നടൻ മീഡിയ വണിനോട് പറഞ്ഞു.
വിഷയത്തിൽ പഠനം നടത്തിയതിന് ശേഷം മാത്രമല്ലേ പൊലീസ് നടപടികളിലേക്ക് കടക്കുകയുള്ളൂ. അനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ലേ പരാതി ലഭിച്ചതെന്നും ധ്യാൻ ചോദിക്കുന്നു. സിനിമക്കകത്ത് മാത്രമല്ല ബാക്കിയുള്ളയിടത്തും ലഹരി ഉപയോഗമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്. സിനിമയിലെ ലഹരി ഉപയോഗം തടയാന്‍ സെറ്റുകളില്‍ ഷാഡോപൊലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന്‍ അറിയിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ എക്സൈസ് സംഘം സംഘടനയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് താരസംഘടന അമ്മ അറിയിച്ചു. ലഹരി ഉപയോഗത്തിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്സൈസും അന്വേഷണം ശക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.