മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ അത്ലറ്റ് മില്‍ഖ സിങിന് ആദരാഞ്ജലികൾ അർപ്പിച്ച് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍. മില്‍ഖ സിങിന്‍റെ ജീവിതം പറഞ്ഞ ബോളിവുഡ് ചിത്രം 'ഭാഗ് മില്‍ഖ ഭാഗി'ല്‍ നായകൻ ഹർഹാൻ ആയിരുന്നു. നിങ്ങള്‍ ഇനി ഇവിടെയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ മനസിന്‍റെ ഒരു ഭാഗം വിമുഖത കാട്ടുകയാണെന്ന് കുറിച്ച ഫർഹാൻ നിങ്ങൾ എക്കാലവും ഇവിടെ ജീവനോടെ ഉണ്ടാകുമെന്നും പറഞ്ഞു.
ഫര്‍ഹാന്‍ അക്തറിന്‍റെ കുറിപ്പ്-
'പ്രിയ മില്‍ഖാജി, നിങ്ങള്‍ ഇനി ഇവിടെയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ എന്‍റെ മനസിന്‍റെ ഒരു ഭാഗം തയ്യാറാവുന്നില്ല. ഒരുപക്ഷേ, നിങ്ങളില്‍നിന്നുതന്നെ ആർജിച്ചെടുത്ത ആ കരുത്ത് കാരണമായിരിക്കാം അത്. ഒരു കാര്യം തീരുമാനിച്ചാല്‍ ഒരിക്കലും പിന്മാറരുതെന്ന നിശ്ചയമുള്ള മനസിന്‍റെ ആ വശം. നിങ്ങള്‍ എക്കാലവും ഇവിടെ ജീവനോടെയുണ്ടാകും എന്നതാണ് സത്യം. ഹൃദയാലുവും സ്നേഹസമ്പന്നനുമായ, ബന്ധങ്ങളില്‍ ഊഷ്‍മളതയുള്ള, സാധാരണക്കാരനായ ഒരു മനുഷ്യന്‍. അല്ല, അതിനേക്കാള്‍ അപ്പുറമായിരുന്നു നിങ്ങള്‍.
ഒരു ആശയത്തെ, ഒരു സ്വപ്നത്തെയാണ് നിങ്ങള്‍ പ്രതിനിധാനം ചെയ്‍തത്. സത്യസന്ധതയും കഠിനാധ്വാനവും ദൃഢനിശ്ചയവും എങ്ങനെ ഒരു മനുഷ്യനെ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തനാക്കുമെന്നും ആകാശത്തെ തന്നെ തൊടാന്‍ കഴിവുള്ളവനാക്കുമെന്നും നിങ്ങള്‍ പഠിപ്പിച്ചു. ഞങ്ങള്‍ എല്ലാവരുടെയും ജീവിതങ്ങളെ നിങ്ങള്‍ സ്‍പര്‍ശിച്ചു. ഒരു പിതാവായും കൂട്ടുകാരനായും നിങ്ങളെ അറിയാനായവര്‍ക്ക്, അതൊരു അനുഗ്രഹം പോലെയായിരുന്നു. അങ്ങനെ അല്ലാത്തവരെ സംബന്ധിച്ച് പ്രചോദനത്തിന്‍റെ നിലയ്ക്കാത്ത ഉറവയും വിജയത്തിലും കൂടെനിര്‍ത്തേണ്ട വിനയത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായിരുന്നു നിങ്ങള്‍. മുഴുവന്‍ ഹൃദയത്തോടെയും നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.