നടൻ ഗോവിന്ദക്ക് കോവിഡ്

മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ കാണിക്കുന്നതായും താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഭാര്യ സുനിത അറിയിച്ചു. വീട്ടിലെ മറ്റ് അംഗങ്ങൾ പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ്.

ഗോവിന്ദയുടെ ഭാര്യക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നെങ്കിലും ഇവർ രോഗമുക്തി നേടിയിരുന്നു. 

ബോളിവുഡ്​ നടൻ അക്ഷയ്​ കുമാറിന് ഇന്ന് രാവിലെ​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​ അക്ഷയ്​ കുമാർ. 

Tags:    
News Summary - actor govinda tests positive for covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.