ആദ്യ വിവാഹത്തിന് കേവലം 10 രൂപയിൽ താഴെയാണ് ചെലവായതെന്ന് നടൻ ആമിർ ഖാൻ. 21ാം വയസിലായിരുന്നു തന്റെ വിവാഹമെന്നും റീനയെ പ്രണയിക്കുന്ന സമയത്ത ചോരകൊണ്ട് കത്തുകൾ എഴുതിയിട്ടുണ്ടെന്നും ആമിർ അഭിമുഖത്തിൽ പറഞ്ഞു. അന്ന് സ്നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാൻ വേണ്ടിയാണ് ചോര കൊണ്ട് കത്തെഴുതിയതെന്നും അങ്ങനെയാരും ചെയ്യരുതെന്നും താരം കൂട്ടിച്ചേർത്തു.
' ഒരിക്കൽ റീനക്ക് ചോര കൊണ്ട് കത്തെഴുതി കൊടുത്തു. അത് അവൾക്ക് ഇഷ്ടമായില്ല. അന്ന് ഞാൻ അന്ന് ചെറുപ്പമായിരുന്നു. എന്റെ പ്രണയത്തിന്റെ ആഴം മനസിലാക്കി കൊടുക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. എന്നാൽ ഇന്ന് എനിക്ക് അത് മനസിലാകുന്നുണ്ട്.അത് തികച്ചും പക്വതയില്ലായ്മയായിരുന്നുവെന്ന്. ഇന്ന് ഇതുപോലെ കുട്ടികൾ ചെയ്യാറുണ്ട്. എനിക്കും ചോര കൊണ്ട് എഴുതിയ കത്തുകൾ കിട്ടിയിട്ടുണ്ട്. അത് നല്ല കാര്യമല്ല. ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് ഇന്നത്തെ കുട്ടികളോട് എനിക്ക് പറയാനുള്ളത്.
21ാം വയസിലായിരുന്നു എന്റെ വിവാഹം. അന്ന് റീനക്ക് 19 വയസായിരുന്നു. ഞങ്ങളുടെ പ്രണയം റീനയുടെ വീട്ടിൽ അറിഞ്ഞതോടെയാണ് രഹസ്യമായി വിവാഹം കഴിച്ചത്.ഞങ്ങളുടെ വിവാഹത്തിന് ആകെ മൂന്ന് സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 രൂപയിൽ താഴെ മാത്രമാണ് ചെലവായത്. ഞാൻ ബസിൽ 50 പൈസയുടെ ടിക്കറ്റെടുത്ത് ബാന്ദ്ര വെസ്റ്റില്‍ ഇറങ്ങി. പാലം കടന്ന് ഈസ്റ്റിലെത്തി. ഹൈവെയിലേക്ക് നടന്നു. ഹൈവെ മുറിച്ചു കടന്നു. ഗൃഹ നിര്‍മാണ്‍ ഭവനിലെത്തി. അവിടെയായിരുന്നു രജിസ്റ്റര്‍ ഓഫീസ്'- ആമിർ ഖാൻ പറഞ്ഞു.
1986 ൽ ആണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരാകുന്നത്.ജുനൈദ് ഖാനും ഇറ ഖാനുമാണ് മക്കൾ. 2002 ൽ ഇരുവരും വേർപിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.