നടന്‍ ഇന്ദ്രന്‍സിന്‍റെ ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു ഈയിടെ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കിയ കുടുംബ ചിത്രം 'ഹോം'ന്‍റെ ട്രെയിലര്‍. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഒലിവര്‍ ട്വിസ്റ്റ് എന്ന ഒരു പിതാവിന്റെ കഥ പറയുന്നതാണ് റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹോം.
ഇന്ദ്രന്‍സാണ് ഒലിവര്‍ ട്വിസ്റ്റായി വേഷമിടുന്നത്. പുതുതലമുറക്കാരനായ തന്‍റെ മകന്‍ ആന്‍റണിക്കൊപ്പം എത്തുന്നതിന് സമൂഹ മാധ്യമങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ആഗ്രഹിക്കുന്ന അച്ഛന്‍റെ വേഷമാണ് ഇന്ദ്രന്‍സ് ഇതില്‍ ചെയ്യുന്നത്. ആന്‍റണിയായി എത്തുന്നത് ശ്രീനാഥ് ഭാസിയാണ്.
കോസ്റ്റ്യൂ ഡിസൈനറില്‍ നിന്നും നടനായി മാറിയ ഇന്ദ്രന്‍സ് ലയാള സിനിമയില്‍ കഴിഞ്ഞ നാല് ദശാബ്ദത്തിനിടെ 400-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ 40 വര്‍ഷത്തിനിടെ മലയാള സിനിമ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത് കണ്ടിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് പറയുന്നു. അതുകൊണ്ട് തന്നെ ഇവിടെ നിനിന്നു പോകാന്‍ മാറ്റങ്ങളോടൊപ്പം മാറാനും അതിനനുസരിച്ച് സഞ്ചരിക്കുകയും വേണം.
അഭിനയ രംഗത്ത് താന്‍ ഒരിക്കലും പിടിവാശിക്കാരനല്ലെന്നും സംവിധായകരുടെയോ തിരക്കഥാകൃത്തുകളുടെയോ മുന്നില്‍ യാതൊരു വിധ ഉപാധികളും വെക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതലമുറ നായകരോടൊപ്പമുള്ള അനുഭവം ഏറെ ആഹ്ലാദകരമാണ്. അവരില്‍ നിന്നും ഏറെ പഠിക്കാന്‍ കഴിയുന്നുവെന്നതാണ് വസ്തുത.
എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിമഗ്നരായിരിക്കുന്ന രണ്ട് ആണ്‍മക്കളുമായി അടുപ്പം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഒരു വൃദ്ധന്‍റെ കഥയാണ് ഹോം പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഈ ആമസോണ്‍ പ്രൈം ഒറിജിനല്‍ ചിത്രം നിര്‍മിക്കുന്നത് വിജയ് ബാബുവാണ്. വിജയ് ബാബു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.