കാജൽ അഗർവാളും വരൻ ഗൗതമും

തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു

തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. ഇൻറീരിയർ ഡിസൈനറും വ്യവസായിയുമായ ഗൗതം കിഛ്​ലുവാണ്​ വരൻ. നടി ട്വിറ്ററിലൂടെയാണ്​ വിവാഹവാർത്ത അറിയിച്ചത്​.

'ദി എലിഫൻറ്​ കമ്പനി'എന്ന ഹോം ഡെക്കർ സ്ഥാപനം നടത്തുകയാണ് ഗൗതമെന്നാണ് വിവരം. ഒക്​ടോബർ 30ന്​ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ മുംബൈയിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം. ട്വിറ്ററിൽ വിവാഹ വാർത്തയോടൊപ്പം പങ്കുവെച്ച കുറിപ്പിൽ വിവാഹശേഷവും അഭിനയ രംഗത്തുണ്ടാകുമെന്ന്​ 35കാരി വ്യക്​തമാക്കി. കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.

മുംബൈ സ്വദേശിയായ സുമൻ അഗർവാളി​െൻറയും വിനയ്​ അഗർവാളി​െൻറയും മകളാണ്​. സഹോദരി നിഷ അഗർവാളും ചലച്ചിത്ര രംഗത്തുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക്​ ചുവടുമാറ്റുന്നതിന്​ മുമ്പ്​ 2004ൽ 'ക്യൂൻ ഹോഗയാ നാ'എന്ന ബോളിവുഡ്​ ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം.

തുടർന്ന്​ കോളിവുഡിലും ടോളിവുഡിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുപ്പാക്കി, ജില്ല, വിവേകം, മെർസൽ എന്നീ സൂപ്പർ ഹിറ്റ്​ തമിഴ്​​ ചിത്രങ്ങളിൽ നായികയായി വേഷമിട്ടു.

അടുത്തിടെ ശങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2'​െൻറ സെറ്റിലുണ്ടായ ക്രെയിൻ അപകടത്തിൽ നിന്നും കാജൽ രക്ഷപ്പെട്ടിരുന്നു. ഉലകനായകൻ കമൽഹാസനോടൊപ്പമാണ്​ കാജൽ ചിത്രത്തിൽ നായിക വേഷത്തിൽ അഭിനയിക്കുന്നത്​. ബോളിവുഡ്​ ഹിറ്റ്​ ചിത്രം ക്വീനി​െൻറ തമിഴ്​ റീമേക്കായ 'പാരിസ്​ പാരിസ്​' ആണ്​ ഇനി പുറത്തിറങ്ങാനുള്ളത്​. 

Tags:    
News Summary - Actor Kajal Aggarwal to marry businessman Gautam Kitchlu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.