മാലികിെൻറ വിജയാഘോഷത്തിനിടെ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. അതേസമയം, ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിൽ കമൽ ഹാസനും സംവിധായകൻ ലോകേഷും മാലിക് കാണാൻ സമയം കണ്ടെത്തി. നിർമാതാവ് ആേൻറാ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കമൽഹാസൻ ഫഹദിെൻറ അഭിനയത്തെ പുകഴ്ത്തിയപ്പോൾ, മാലിക് തിയറ്റർ റിലീസായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ എന്നാണ് ലോകേഷ് പറഞ്ഞതത്രേ.
മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ച് ഉലകനായകന്‍ കമലഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും. മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക്ക് സിനിമ കണ്ടതിനു ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം. മാലിക്കിന്റെ മേക്കിംഗിനെയും സംവിധാന ശൈലിയെയും പ്രശംസിച്ച കമലഹാസന്‍, ഫഹദ് ഫാസിലിെൻറ അഭിനയം ഗംഭീരമാണെന്നും വിലയിരുത്തി.
ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നെങ്കില്‍ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജിെൻറ അഭിപ്രായം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമലഹാസെൻറ ഓഫിസില്‍ വച്ചാണ് ഉലകനായകനും ലോകേഷ് കനകരാജും ഫഹദിനെയും മഹേഷ് നാരായണന്റെയും അഭിനന്ദിച്ചത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന വിക്രം സിനിമയുടെ ഒഴിവു വേളയായിലാണ് ഇവര്‍ ഇരുവരും മാലിക്ക് കാണാനിടയായത്.
കമല്‍ഹാസെൻറ 232-ാം ചിത്രമായ വിക്രത്തിെൻറ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് ഫഹദ് എത്തുന്നത്. കഴിഞ്ഞ ദിവസം ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ വിക്രത്തിെൻറ സെറ്റില്‍ ജോയിന്‍ ചെയ്ത വിവരം പങ്കുവച്ചിരുന്നു. വിജയ് സേതുപതിയും ഒരു കേന്ദ്ര കഥാപാത്രമായി വിക്രം എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.