ലോക്ഡൗൺ കാലത്ത് സിനിമ അഭിനേതാക്കളുടെ ചിത്രങ്ങളും അടിക്കുറിപ്പുകളും വൈറലാവുന്നത് തുടരുകയാണ്. ഇത്തവണ നടൻ പൃഥ്വീരാജ് തെൻറ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നേരത്തെ നടൻ ടോവിനൊ തോമസും അച്ഛൻ അഡ്വ: ഇ.ടി തോമസും ഒരുമിച്ചുള്ള ഫോേട്ടാ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ടോവിനൊ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിലെ കൗതുകമുളവാക്കുന്ന കാര്യം ഒപ്പമുള്ളയാളായിരുന്നു. ടോവിനോക്കൊപ്പം മസിൽ കാട്ടി നിൽക്കുന്ന വയോധികൻ പെെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. ഇതാരാണെന്ന ചോദ്യത്തിന് ടോവിനൊ തന്നെ ഉത്തരവും നൽകിയിരുന്നു. 'എെൻറ അച്ഛൻ, വഴികാട്ടി, ഉപദേശകൻ, പ്രചോദകൻ, തീരുമാനം എടുക്കുന്നയാൾ'എന്നാണ് ടോവിനൊ ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.
നടെൻറ പിതാവ് അഡ്വ: ഇ.ടി തോമസായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അദ്ദേഹവും ഫിറ്റ്നസിൽ ശ്രദ്ധാലുവാണെന്ന് ഫോേട്ടാ കണ്ടാൽ മനസിലാകും. പിതാവിനെ കുറിച്ച് മറ്റു ചില കാര്യങ്ങളും ടോവിനൊ പറഞ്ഞിരുന്നു. ചിത്രത്തിൽ തോമസിെൻറ തോളിനുമുകളിൽ ഇടതുഭാഗത്തായി ഒരു തടിപ്പുകാണാം. ഇതേകുറിച്ച് നടൻ പറയുന്നത് ഇങ്ങിനെ. 'അച്ഛെൻറ ഫോേട്ടായിൽ ഇടതു വശത്തായി കാണുന്ന അധിക മസിൽ 2016 മുതൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷെ അതിനുശേഷം അച്ഛൻ പണ്ടത്തേതിലും കൂടുതൽ വർക്ഒൗട്ടിൽ ശ്രദ്ധാലുവാണ്'.
നടൻ പൃഥ്വീഥ്വിരാജ് ഉൾപ്പടെ ടോവിനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമൻറുകളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോൾ പൃഥ്വീരാജ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ 'അേമ്പാ പൊളി' എന്നാണ് ടോവിനൊ കമൻറ് ചെയ്തത്. ഇതിനു മറുപടിയായാണ് 'വരൂ നമ്മുക്ക് ഒരുമിച്ച് ജിമ്മാം. അപ്പനേം കൂട്ടിക്കൊ' എന്ന് പൃഥ്വി മറുപടി നൽകിയത്. ജിമ്മിൽ ഒറ്റക്ക് നിൽക്കുന്ന ഫോേട്ടായാണ് പൃഥ്വീരാജ് പങ്കുവച്ചിരിക്കുന്നത്.
'ഡയറ്റിങ്ങ് അവസാനിപ്പിച്ച് ഭക്ഷണവും പരിശീലനവും തുടങ്ങുേമ്പാൾ' എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ആടുജീവിതം എന്ന സിനിമക്കായി പൃഥ്വി ശരീരഭാരം വളരെയധികം കുറച്ചിരുന്നു. നിലവിൽ താരം ശരീരം പഴയനിലയിലാക്കുന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.