കണ്ണപ്പ സിനിമയെ ആരെങ്കിലും ട്രോളുകയോ പരിഹസിക്കുകയോ ചെയ്താൽ അവരെ ശിവഭഗവാൻ ശപിക്കും- നടൻ രഘു ബാബു

കണ്ണപ്പ സിനിമയെ ആരെങ്കിലും ട്രോളുകയോ പരിഹസിക്കുകയോ ചെയ്താൽ അവരെ ശിവഭഗവാൻ ശപിക്കും- നടൻ രഘു ബാബു

പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ. ഇന്ത്യയിലെ വ്യത്യസ്ത ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങൾ  ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. . തെലുങ്കിലെ പഴയകാല സൂപ്പർസ്റ്റാർ മോഹൻ ബാബു നിർമിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നത് മോഹൻ ബാബുവിന്റെ മകൻ വിഷ്ണു‌ മഞ്ചുവാണ്. ശിവഭക്തനായ കണ്ണപ്പ എന്ന യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നത്. വൻ ബജറ്റിലെത്തുന്ന ചിത്രത്തിൽ മലയാളി നടൻ മോഹൻലാലും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെ ആരെങ്കിലും കളിയാക്കിയാലും ട്രോളിയാലും അവരെ ശിവഭഗവാൻ ശപിക്കുമെന്ന് പറയുകയാണ് നടൻ രഘു ബാബു. കണ്ണപ്പയുടെ പ്രസ്‌മീറ്റിലാണ് രഘു ബാബു ഇക്കാര്യം പറഞ്ഞത്. 'കണ്ണപ്പ എന്ന ഈ സിനിമയുടെ ടീസറിനെയും പാട്ടിനെയും ആളുകൾ ട്രോൾ ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. ഈ സിനിമയെപ്പറ്റിയോ അല്ലെങ്കിൽ കണ്ണപ്പയെക്കുറിച്ചോ അറിയാത്തവരായിരിക്കും ഇങ്ങനെ ചെയ്യുന്നത്. അങ്ങനെ ആരെങ്കിലും ഈ സിനിമയെ ട്രോളുകയാണെങ്കിൽ അവർ ശിവഭഗവാന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരായിരിക്കും. അവർക്ക് ശിവഭഗവാന്‍റെ ശാപം കിട്ടും. ഇത് നൂറ് ശതമാനം ഉറപ്പാണ്. ആരെങ്കിലും പരിഹാസിച്ചാൽ അവരുടെ കാര്യം ഫിനിഷ്.. അത്രയേ ഉള്ളൂ,' രഘു ബാബു പറഞ്ഞു.

ബോളിവുഡ് താരം അക്ഷയ് കുമാർ ശിവനായി വേഷമിടുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസ് അതിഥിവേഷത്തിലെത്തുന്നുണ്ട്. കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്‍റെ ഗെറ്റപ്പ് വലിയരീതിയിൽ ചർച്ചയായിരുന്നു.

Tags:    
News Summary - Actor raghu babu says if anyones trolls kannappa movie god siva will curse on them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.