നടൻ റാണക്കും പിതാവ് സുരേഷ് ബാബുവിനുമെതിരെ പൊലീസ് കേസ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് വ്യവസായി പ്രമോദ് കുമാറാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഭൂമി വിട്ടു നൽകാൻ റാണയും പിതാവും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
പൊലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രമോദ് കുമാർ കോടതിയെ സമീപിച്ചത്. ഉടന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
2014 ആണ് റാണയുടെ പിതാവ് സുരേഷ് ബാബു വ്യവസായി പ്രമോദ് കുമാറിന് ഹോട്ടൽ സ്ഥാപിക്കാനായി ഹൈദരാബാദ് ഫിലിംസിറ്റിക്ക് സമീപം ഭൂമി പാട്ടത്തിന് നൽകിയത്. 2018 ൽ പാട്ടക്കരാർ അവസാനിക്കാനിരിക്കെ സുരേഷ് ബാബു 18 കോടി രൂപക്ക് സ്ഥലം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 5 കോടി രൂപ നൽകിയിട്ടും സ്ഥലം വിട്ടു തരാൻ പ്രമോദ് തയാറാവുന്നില്ലെന്ന് ആരോപിച്ച് കേസെടുത്തിരുന്നു. പിന്നീട് പണം നല്‍കിയില്ലെന്ന് കാണിച്ച് പ്രമോദും കോടതിയെ സമീപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.