'നല്ല മനുഷ്യനും സന്യാസിയും നേതാവുമാണെന്ന്​ നുണ പറയുന്നവർക്ക്​ നല്ല അടികിട്ടും; യോഗിക്കെതിരെ തുറന്നടിച്ച്​ സിദ്ധാർഥ്​

സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്​ വലിയ ചർച്ചയായി മാറിയിരുന്നു. രാഷ്​ട്രീയ നേതാക്കളടക്കമുള്ള പ്രമുഖർ യു.പിയിലെ കോവിഡ്​ സാഹചര്യത്തെ കുറിച്ചും ഓക്‌സിജന്‍ ദൗർലഭ്യത്തെ കുറിച്ചും തെളിവ്​ സഹിതം നിരന്തരം പരാതികൾ ഉന്നയിക്കുന്നത്​ യോഗിയും കൂട്ടരും കണ്ടില്ലെന്ന്​ നടിക്കുന്ന മട്ടാണ്​. അതിനിടെയാണ്​ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

എന്നാൽ, യോഗിയുടെ വിചിത്രമായ പ്രഖ്യാപനത്തിന് ട്വിറ്ററിലൂടെ​ രൂക്ഷമായ മറുപടി നൽകിയിരിക്കുകയാണ്​ പ്രശസ്​ത നടൻ സിദ്ധാർഥ്​. ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് ആഞ്ഞൊരു അടി കിട്ടും"എന്നാണ് യോഗിയുടെ ചിത്രമുള്ള വാർത്ത പങ്കുവെച്ചുകൊണ്ട്​ താരം ട്വീറ്റ് ചെയ്​തത്​. ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗിയുടെ വാര്‍ത്തയായിരുന്നു സിദ്ധാർഥ്​ പങ്കുവച്ചത്​.

രാജ്യത്ത്​ കോവിഡി​െൻറ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്​ സമൂഹ മാധ്യമങ്ങളിലൂടെ സിദ്ധാർഥ്​ ഉന്നയിക്കുന്നത്​. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ താരം രംഗത്തെത്തിയിരുന്നു.

ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുന്ന ആശുപത്രികള്‍ അടച്ചുപൂട്ടാനാണ് യോഗി സര്‍ക്കാർ തീരുമാനിച്ചിരിക്കുന്നത്​. സംസ്ഥാനത്തെ പൊലീസിന് ഇതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്​. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി സർക്കാറിന്‍റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ യാതൊരു ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നില്ല. പ്രശ്‌നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - actor Siddharth lashes out against yogi over his oxygen controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.