മലയാളിയുടെ പിതാമഹസങ്കൽപത്തിെൻറ മുഖസൗന്ദര്യം നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി 97െൻറ നിറവിൽ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഘോഷപ്പൊലിമയില്ലാതെയായിരുന്നു കോറോം പുല്ലേരി ഇല്ലത്തെ പിറന്നാൾദിനം കടന്നുപോയത്. സി.പി.എം നേതാക്കൾ ഉൾപ്പെടെ ചുരുക്കം ചിലർ ഇല്ലത്തെത്തി ആശംസ നേർന്നു. വേദമന്ത്രങ്ങൾക്കൊപ്പം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനുകൂടി ഇടംലഭിച്ച ഇല്ലത്ത്, പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി തുടങ്ങിയ നേതാക്കളടക്കം മുൻ വർഷങ്ങളിൽ എത്തിയിരുന്നു.
മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ജന്മദിനത്തിൽ കോഴിക്കോെട്ടത്തിയേപ്പാൾ കണ്ടുമുട്ടിയ കഥാകാരൻ മാടമ്പ് കുഞ്ഞിക്കുട്ടനും സംവിധായകൻ ജയരാജുംകൂടിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ വെള്ളിത്തിരയിലെത്തിച്ചത്. ദേശാടനത്തിലെ മുത്തച്ഛൻ അങ്ങനെ മലയാളത്തിൽ പിന്നീടിറങ്ങിയ മിക്ക സിനിമകളിലെയും മുത്തച്ഛനായി മാറി. 74ാം വയസ്സിൽ ദേശാടനത്തിലെ പാച്ചുവിെൻറ മുത്തച്ഛനായി വേഷമിട്ട ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജീവിതം മറ്റൊരു വഴിയിലേക്ക് തിരിയുകയായിരുന്നു.
കല്യാണരാമനിൽ ദിലീപിനൊപ്പം തകർത്ത് അഭിനയിച്ച അദ്ദേഹം മായാമോഹിനി, കളിയാട്ടം, ലൗഡ് സ്പീക്കർ, പോക്കിരിരാജ, സദാനന്ദെൻറ സമയം, നോട്ട്ബുക്ക്, മധുരനൊമ്പരക്കാറ്റ്, അങ്ങിനെ ഒരു അവധിക്കാലത്ത്, വസന്തത്തിെൻറ കനൽവഴികൾ എന്നിങ്ങനെ ഇരുപതിലധികം മലയാള ചിത്രങ്ങളിൽ പ്രധാന വേഷമണിഞ്ഞു. തമിഴ്മന്നൻ രജനികാന്തിനൊപ്പം 'ചന്ദ്രമുഖി'യിലും 'പമ്മൽ കെ. സംബന്ധ'ത്തിൽ കമൽഹാസനൊപ്പവും 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി'ൽ മമ്മൂട്ടിക്കൊപ്പവും തമിഴ് മക്കളുടെ മനസ്സിൽ ചേക്കേറി.
പുലർച്ച നാലുമണിക്ക് എഴുന്നേറ്റ് യോഗയും പൂജയും തേവാരവും നടത്തി ചിട്ടയായ ജീവിതം നയിക്കുന്ന ഈ മനുഷ്യസ്നേഹിയായ കലാമുത്തച്ഛന് ഇപ്പോൾ പ്രായത്തിെൻറ വിഷമത്തിലുപരി മറ്റു കാര്യമായ അസുഖങ്ങളൊന്നുമില്ല. എ.കെ.ജിക്ക് ഒളിവിൽ താമസിക്കാൻ ഇടം നൽകിയതു മുതൽ തുടങ്ങിയ കമ്യൂണിസ്റ്റ് ബന്ധം ഇപ്പോഴും തുടരുന്നു എന്നതും ഇദ്ദേഹത്തിെൻറ മറ്റൊരു പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.