ആരാധകർ ഏറെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് കാർത്തിക്ക് സുബ്ബരാജിന്‍റെ സംവിധാനത്തിലെത്തുന്നത്. തമിഴിലെ മികച്ച സംവിധായകരിൽ ഒരാളായ കാർത്തിക്ക് സുബ്ബരാജ് സൂര്യയുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. സൂര്യയുടെ 44ാം ചിത്രത്തിൽ ആരാധകർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. കങ്കുവയിലൂടെ വലിയ ഡിസാസ്റ്റർ നേരിട്ട സൂര്യയുടെ തിരിച്ചുവരവായിരിക്കും ഈ ചിത്രമെന്ന് ആരാധകർ വിശ്വസിക്കുന്നു.
വിശ്വാസം കൂട്ടുന്ന തരത്തിലുള്ള ടൈറ്റിൽ ടീസറാണ് നിലവിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 'റെട്രോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ 2.17 മിനിറ്റുള്ള ടൈറ്റിൽ ടീസറാണ് പുറത്തുവന്നത്. പൂജ ഹെഗ്ഡെയാണ് സൂര്യയുടെ നായികയായി ചിത്രത്തിലെത്തുന്നത്. സൂര്യയുടെ മൾട്ടിപ്പിൾ ലുക്ക്സ് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ജോജു ജോർജ്, ജയറാം എന്നിങ്ങനെ മലയാള സാന്നിധ്യവും ചിത്രത്തിലുണ്ട്.
ഒരു റൊമാന്‍റിക്ക്-ഗാങ്സ്റ്റർ ചിത്രമായിരിക്കുമിതെന്ന് സുബ്ബരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈറ്റിൽ ടീസറും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ, കരുണാകരൻ, പ്രേം കുമാർ, രാമചന്ദ്രൻ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേൽ, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയിൽ അണിനിരക്കുന്നുണ്ട്. . ജിഗർതാണ്ട ഡബിൾ എക്സിന് ശേഷം കാർത്തിക് ഒരുക്കുന്ന ചിത്രമാണ് റെട്രോ. സൂര്യയുടെ 2ഡി എന്റർടൈന്മെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് മൂവീസും ചേർന്നാണ് റെട്രോ നിർമിക്കുന്നത്. സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2025 സമ്മറിലാകും റെട്രോ തിയേറ്ററുകളിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.