കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയേറ്റ പൊള്ളൽ ഗുരുതരമല്ലെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും കുറച്ചു ദിവസം വിശ്രമം വേണ്ടി വരുമെന്നും ഭേദമായി തുടങ്ങിയാൽ ഉടൻ ഷൂട്ടിങ് പുനരാരംഭിക്കുമെന്നും താരം ഫേസ്ബുക്ക് കുറിപ്പിലുടെ അറിയിച്ചു. ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
'വെടിക്കെട്ട്' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നിലവിളക്കിലെ എണ്ണ വീണ് വിഷ്ണുവിന്റെ കൈകൾക്ക് പൊള്ളലേൽക്കുന്നത്. പൊള്ളൽ ഗുരുതരമാണെന്നും പ്ലാസ്റ്റിക് സർജറി വേണ്ടി വരുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് വിശദീകരണവുമായി നടൻ രംഗത്തെത്തിയത്.
'SAY NO TO PLASTIC'
പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...!!
പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.
'വെടിക്കെട്ട്' സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിങ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർഥനക്കും സ്നേഹത്തിനും കരുതലിനും നന്ദി. എല്ലാവരോടും സ്നേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.