കൊച്ചി: മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി. ബി മിനി. പൊലീസ് വകുപ്പിന്റെ മുഖത്ത് കാർക്കിച്ച് തുപ്പിയിരിക്കുകയാണെന്നും ദിലീപിനോട് പണ്ട് മുതലെ കൂറുള്ള ആളാണ് ശ്രീലേഖയെന്നും മിനി പറഞ്ഞു.
കേസിൽ പ്രതിയായ ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തു കൊടുത്ത വ്യക്തിയാണവർ. ജയിൽ മേധാവിയായിരുന്ന കാലത്ത് പൾസർ സുനിക്ക് ഒരു ഫോൺ നൽകിയെന്ന് അവർ പറയുന്നു. അങ്ങനെയാണെങ്കിൽ ആ വിഷയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അതിന്റെ പൂർണ ഉത്തരവാദിത്തം അവർക്കായിരിക്കും. എന്തുകൊണ്ട് അവർ അത് മറച്ചുവച്ചു. പൾസർ സുനി തന്നെ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിച്ച പ്രതിയാണെന്ന് അവർ പറയുന്നു. ഈ വെളിപ്പെടുത്തൽ ദിലീപിന് തന്നെ വിനയാവും ഇതുവരെ അതിജീവതയോട് സംസാരിക്കാൻ അവർ തയ്യാറായിട്ടില്ല. അവർക്ക് എന്ത് താൽപര്യമാണ് കേസിലുള്ളതെന്ന് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട് വിചാരണകോടതിയിൽ അവർ ഒരിക്കൽ പോലും വന്നിട്ടില്ല- ടി.ബി. മിനി പറഞ്ഞു
ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ സംവിധായകൻ പി. ബാലചന്ദ്രകുമാർ രംഗത്ത് എത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ കേസിനെ ബാധിക്കില്ലെന്നാണ് സംവിധായകൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.